Wednesday, March 18, 2026 Last Updated 1 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.35 AM

'പാതിരാത്രിയില്‍ തന്റേതാകണം, സ്വകാര്യഭാഗങ്ങളുടെ ചിത്രം വേണം' ; സുഹൈല്‍ നിരന്തരം മോശംസന്ദേശം അയച്ചു

uploads/news/2026/02/826187/sohail.jpg

പത്തനംതിട്ട: ഏനാത്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈല്‍ അന്‍സാരി വാട്സാപ്പിലൂടെ മോശം സന്ദേശം സുഹൈല്‍ നിരന്തരം അയച്ചിരുന്നുവെന്ന് യുവതിയുടെ ആത്മഹത്യാകുറിപ്പ്. മരണമടയുന്നതിന് ഒരു ദിവസം മുമ്പ് ഇവര്‍ ജോലി ചെയ്തിരുന്ന സ്‌കൂളിന് പ്രശ്‌നത്തില്‍ ഇടപെടണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.

മാനസികവും ശാരീരികവുമായി സുഹൈല്‍ പീഡിപ്പിച്ചതായും ഇതില്‍ മനംനൊന്ത് താന്‍ ആത്മഹത്യ ചെയ്യുന്നുവെന്നുമാണ് യുവതിയുടെ ആത്മഹത്യാകുറിപ്പിലുള്ളത്. വാട്സാപ്പിലൂടെ നിരന്തരം മോശം സന്ദേശം സുഹൈല്‍ അയച്ചിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയ കത്തില്‍ യുവതി വ്യക്തമാക്കിയിരുന്നു. പാതിരാത്രിയില്‍ തന്റെതാകുമോ എന്ന് സുഹൈല്‍ ചോദിച്ചതായി സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയ കത്തില്‍ യുവതി പറഞ്ഞിരുന്നു. കൂടെ കിടക്കണമെന്നും സ്വകാര്യഭാഗങ്ങളുടെ ചിത്രം അയച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു.

ഇക്കാര്യത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് തലേ ദിവസമാണ് കത്ത് നല്‍കിയതെന്നും കുറിപ്പില്‍ പറയുന്നുണ്ട്. എന്നാല്‍ നടപടി ഉണ്ടായില്ല. പിന്നാലെ ഈ മാസം 14നാണ് യുവതിയെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിയും യുവതിയൂം ഒരേ സ്‌കൂളിലായിരുന്നു ജോലി ചെയ്തിരുന്നത്.

കടമ്പനാടുള്ള ഭര്‍തൃവീട്ടിലാണ് ഫെബ്രുവരി 14ന് 37കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ യുവതി എഴുതിയ കുറിപ്പ് കണ്ടെത്തുകയായിരുന്നു. ഇതില്‍ മുഹമ്മദ് സുഹൈല്‍ അന്‍സാരിയുടെ പേര് പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ മുഹമ്മദ് സുഹൈല്‍ അന്‍സാരിയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഈ മാസം 17നാണ് വീട്ടിലെ അലമാരിയില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.

Ads by Google
Thursday 19 Feb 2026 11.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google