Wednesday, March 18, 2026 Last Updated 10 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Feb 2026 10.16 AM

വട്ടിയൂര്‍കാവില്‍ വലിയ പ്രതീക്ഷ വെച്ച് ബിജെപി ; കെ. മുരളീധരനെങ്കില്‍ പത്മജയെ എതിരാളിയാക്കാന്‍ നീക്കം

uploads/news/2026/02/826178/pathmaja-k-muraleedharan.jpg

തിരുവനന്തപുരം: മുമ്പെങ്ങുമില്ലാത്ത വിധമുള്ള പ്രതീക്ഷയോടെയും മത്സരബുദ്ധിയോടെയും നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപി വളരെ നേരത്തേ തന്നെ തയ്യാറെടുപ്പുമായി മുമ്പോട്ട് വരികയാണ്. കഴിഞ്ഞ ദിവസം പ്രധാനകേന്ദ്രങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാപട്ടിക പുറത്തുവിട്ട പാര്‍ട്ടി മികച്ച നിലയിലുള്ള വിജയമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. മുപ്പതോളം മണ്ഡലങ്ങളില്‍ വലിയ പ്രതീക്ഷ ബിജെപിയ്ക്കുണ്ട്. ഇതനുസരിച്ച് കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെയാണ് പരീക്ഷിക്കാനൊരുങ്ങുന്നത്.

കോര്‍പ്പറേഷന്‍ പിടിച്ചെടുത്തതോടെ എക്ലാസ് മണ്ഡലങ്ങളുടെ ഗണത്തിലായിരിക്കുന്ന വട്ടിയൂര്‍കാവ് അടക്കമുള്ള മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം പ്രധാന കേന്ദ്രമായി ബിജെപി വിലയിരുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ എതിരാളികളെ അറിഞ്ഞുള്ള സ്ഥാനാര്‍ത്ഥികളെയാണ് നിയോഗിക്കുക. വട്ടിയൂര്‍കാവില്‍ മത്സരിക്കുമെന്ന് കരുതുന്ന കോണ്‍ഗ്രസിന്റെ പ്രമുഖനേതാവ് കെ. മുരളീധരന് അതേ നാണയത്തിലുള്ള സ്ഥാനാര്‍ത്ഥിയെയാണ് നോക്കുന്നത്. കെ. മുരളീധരനെങ്കില്‍ കോണ്‍ഗ്രസില്‍ നിന്നും തങ്ങളുടെ പാളയത്തില്‍ എത്തിയിട്ടുള്ള സഹോദരി പത്മജ വേണുഗോപാലിനെ എതിരാളിയാക്കാനാണ് നീക്കം. മറ്റൊരാള്‍ വന്നാല്‍ പത്മജയ്ക്ക് തൃശൂരിലും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്.

അതേസമയം വട്ടിയൂര്‍കാവില്‍ താല്‍പ്പര്യമിട്ട് അനേകര്‍ രംഗത്തുണ്ട്. ശോഭാസുരേന്ദ്രനും ആര്‍. ശ്രീലേഖയുമാണ് ഇവരില്‍ പ്രമുഖര്‍. നടന്‍ കൃഷ്ണകുമാറും ഈ പട്ടികയിലുണ്ട്. ആര്‍. ശ്രീലേഖയുടെ നിലപാടാണ് ഇവിടെ ഏറെ നിര്‍ണ്ണായകമാകുക. അടുത്ത അഞ്ചു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പിനില്ലെന്ന നിലപാട് നേരത്തേ ആര്‍. ശ്രീലേഖ എടുത്തിരുന്നു. എന്നിരുന്നാലും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാനുള്ള സന്നദ്ധത ശ്രീലേഖ പ്രകടിപ്പിച്ചിട്ടുമുണ്ട്. നേരത്തേ തിരുവനന്തപുരത്ത് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നപ്പോള്‍ വട്ടിയൂര്‍കാവിലേക്കുള്ള നിയമസഭാ സീറ്റ് മൂന്‍ നിര്‍ത്തിയാണ് തീരുമാനം എന്നായിരുന്നു ബിജെപി ശ്രീലേഖയെ അനുനയിപ്പിച്ചത്.

ബിജെപിയ്ക്ക് വലിയ പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ പെടുന്ന വട്ടിയൂര്‍ക്കാവില്‍ മത്സരിക്കണമെന്ന് ശോഭാസുരേന്ദ്രനും താല്‍പ്പര്യമുണ്ടെങ്കിലും ആര്‍. ശ്രീലേഖയുടെ നിലപാടുകൂടി പരിഗണിക്കും. നടന്‍ കൃഷ്ണകുമാറും പട്ടികയിലുണ്ട്. നേരത്തേ തിരുവനന്തപുരം സെന്‍ട്രലില്‍ മത്സരിച്ചിട്ടുള്ള കൃഷ്ണകുമാറിനെ ഇത്തവണ അവിടെതന്നെ വീണ്ടും മത്സരിപ്പിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം ഇനിയും വരേണ്ടതുണ്ട്.

Ads by Google
Thursday 19 Feb 2026 10.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google