Wednesday, March 18, 2026 Last Updated 7 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 18 Feb 2026 11.41 PM

ഇന്നു മുതല്‍ അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകള്‍ നിര്‍ത്തും; മെഡിക്കല്‍ കോളജുകള്‍ സ്‌തംഭനത്തിലേക്ക്‌

uploads/news/2026/02/826123/Tvm-Medical-college.jpg

തിരുവനന്തപുരം; സംസ്‌ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനം ഇന്നുമുതല്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. അനിശ്‌ചിതകാല ഒ.പി ബഹിഷ്‌കരണ സമരത്തിനൊപ്പം ഇന്നു മുതല്‍ അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകളും നിര്‍ത്തിവയ്‌ക്കുമെന്നാണ്‌ അറിയിപ്പ്‌.
ഇതോടെ നേരത്തെ നിശ്‌ചയിച്ചുറപ്പിച്ച നിരവധി ശസ്‌ത്രക്രിയകള്‍ മുടങ്ങും. ആയിരക്കണക്കിനു രോഗികള്‍ക്ക്‌ ഇത്‌ തിരിച്ചടിയാകും. എന്നാല്‍ ക്യാഷ്വാലിറ്റി, ലേബര്‍ റൂം, ഐ.സി.യു, ഐ.പി. ചികിത്സ, അടിയന്തര ശസ്ര്‌തക്രിയകള്‍, പോസ്‌റ്റ്‌മോര്‍ട്ടം തുടങ്ങിയ അവശ്യ സേവനങ്ങളെ സമരത്തില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.
ശമ്പളക്കുടിശിക അനുവദിക്കുക, ആവശ്യമായ പുതിയ തസ്‌തികകള്‍ സൃഷ്‌ടിക്കുക, സേവന വ്യവസ്‌ഥകളിലെ അസമത്വം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. ഒ.പി ബഹിഷ്‌കരണ സമരം ഇന്നു നാലാം ദിവസത്തിലേക്ക്‌ കടക്കുന്നു.
പി.ജി, റെസിഡന്റ്‌ ഡോക്‌ടര്‍മാരെ വിന്യസിച്ചാണ്‌ നിലവില്‍ ഒ.പി വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌. സമരം പിന്‍വലിക്കണമെന്ന ആരോഗ്യമന്ത്രിയുടെ അഭ്യര്‍ഥന കെ.ജി.എം.സി.ടി.എ തള്ളിക്കളഞ്ഞിരുന്നു. ആവശ്യങ്ങള്‍ പരിഗണിക്കാത്ത പക്ഷം സമരം കൂടുതല്‍ ശക്‌തമാക്കുമെന്നും സംഘടന മുന്നറിയിപ്പ്‌ നല്‍കി. ഇന്ന്‌ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണയും സംഘടിപ്പിക്കും. സമരം നീണ്ടാല്‍ ആരോഗ്യരംഗത്ത്‌ ഗുരുതര പ്രതിസന്ധി രൂപപ്പെടുമെന്ന ആശങ്ക ശക്‌തമാകുകയാണ്‌.

Ads by Google
സ്വന്തം ലേഖകന്‍
Wednesday 18 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google