Wednesday, March 18, 2026 Last Updated 4 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Feb 2026 01.13 PM

പൂച്ചപെറ്റുകിടക്കുന്ന ഖജനാവ് നിറയണമെങ്കില്‍ യുഡിഎഫ് വരണം ; സ്വര്‍ണ്ണക്കൊള്ള പുറത്തുകൊണ്ടുവന്നത് അയ്യപ്പന്‍

uploads/news/2026/02/826028/vd-satheeshan.jpg

തിരുവനന്തപുരം: പിണറായി വിജയന്‍ അധികാരം ഒഴിയുമ്പോള്‍ പൂച്ചപെറ്റുകിടക്കുന്നതായി മാറുന്ന ഖജനാവ് തങ്ങള്‍ പണം കൊണ്ടു നിറയ്ക്കുമെന്നും വെന്റിലേറ്ററിലായ കേരളത്തെ ആരോഗ്യവതിയാക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ത്തുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ പുറത്തേക്ക് പോകുന്നതെന്നും കോടികളുടെ കടമാണ് ബാക്കി വെയ്ക്കുന്നതെന്നും പറഞ്ഞു.

നവകേരള സര്‍വേയില്‍ കോടതി തീരുമാനം പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു. പരിപാടിയിലൂടെ നാട്ടുകാരുടെ ചെലവില്‍ തിരഞ്ഞെ ടുപ്പ് പ്രചാരണം നടത്താനുള്ള ശ്രമമാണ് കോടതി തടഞ്ഞത്. സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ കൊണ്ട് ട്രൈബല്‍ മേഖലകളില്‍ ലഘുലേഖ വിതരണം നടത്തുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

ശബരിമല സ്വര്‍ണ്ണകൊള്ള പുറത്തുവന്നത് സാക്ഷാല്‍ അയ്യപ്പന്‍ ഇടപെട്ടതുകൊണ്ടാണ്. അതിലെ എല്ലാ പ്രതികള്‍ക്കും പുറത്തിറ ങ്ങാനുള്ള സൗകര്യം നല്‍കുന്നു. ഈ കേസില്‍ തെളിവുകള്‍ ഇല്ലാതാവുമോ എന്ന് ആശങ്കയുണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. സിപിഐഎമ്മിന് രക്തസാക്ഷികള്‍ ഉണ്ടാവുന്നത് ലോട്ടറി അടിക്കുന്ന പോലെയാണെന്നും അപ്പോള്‍ ബക്കറ്റുമായി പിരിവ് തുടങ്ങും. തെറ്റ് ചൂണ്ടിക്കാട്ടുന്ന കമ്മ്യൂണിസ്റ്റുകാരെ പുറത്താക്കുക,

സംഘപരിവാറിന്റെ പാതയിലാണ് സിപിഐഎമ്മും. കേരളത്തിന്റെ മുഖ്യമന്ത്രി ഭൂരിപക്ഷ വര്‍ഗീയതക്ക് തീ കൊളുത്തി. പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞ സജി ചെറിയാന്‍ മന്ത്രിസഭയില്‍ തുടരുന്നു. യുഡിഎഫില്‍ ആയിരുന്നെങ്കില്‍ ചെവിക്ക് പിടിച്ചു പുറത്താക്കിയേനെ. ഏതു കൊലകൊമ്പന്‍ വര്‍ഗീയത പറഞ്ഞാ ലും യുഡിഎഫ് എതിര്‍ക്കും. വോട്ട് ബാങ്കുള്ളവര്‍ വര്‍ഗീയത പറഞ്ഞാലും ചോദ്യം ചെയ്യുമെന്നും പറഞ്ഞു.

Ads by Google
Wednesday 18 Feb 2026 01.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google