Friday, March 20, 2026 Last Updated 10 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Feb 2026 08.03 PM

'മാധ്യമങ്ങളില്‍ പേര് വരുത്തുന്നവരെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കും';താക്കീതുമായി കെസി വേണുഗോപാല്‍

uploads/news/2026/02/825886/7.gif
photo - facebook

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിയാകാന്‍ മാധ്യമങ്ങളെ കൂട്ടുപിടിക്കുന്നവരെ പരിഗണിക്കില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കെപിസിസി നേതൃയോഗത്തിലാണ് കെ സി വേണുഗോപാലിന്റെ താക്കീത്. മാധ്യമങ്ങളില്‍ അനാവശ്യമായി ചര്‍ച്ചകള്‍ ഉണ്ടാക്കരുതെന്ന് കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.

മാധ്യമങ്ങളില്‍ പേര് വരുത്തുന്നവരെ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. തോറ്റാല്‍ പിന്നീട് പരിഗണിക്കില്ലെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. പരാജയപ്പെടുന്നവരെ കോര്‍പ്പറേഷനില്‍ പോലും പരിഗണിക്കില്ലെന്ന് കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി. സ്ഥാനാര്‍ത്ഥിത്വത്തിന് പിടിവലി ശക്തമായ സാഹചര്യത്തിലാണ് കെ സി വേണുഗോപാലിന്റെ ഈ മുന്നറിയിപ്പ്.

കെ സി വേണുഗോപാലിനെ അഭിനവ പട്ടേല്‍ ആക്കാന്‍ നോക്കുന്നവരുടെ തല പരിശോധിക്കണമെന്ന മണിശങ്കര്‍ അയ്യരുടെ വാക്കുകളോട് യോഗത്തില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം കെ സി വേണുഗോപാല്‍ പ്രതികരിച്ചു. കൂടുതല്‍ ഒന്നും പറയാനില്ല. രാഹുല്‍ ഗാന്ധിയുടെ ഗുണ്ട എന്നാണോ കരുതുന്നത് എങ്കില്‍ അങ്ങനെ കരുതിക്കോയെന്നാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം.

Ads by Google
Monday 16 Feb 2026 08.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google