Wednesday, March 18, 2026 Last Updated 4 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Feb 2026 10.37 AM

ശബരിമല സ്വര്‍ണ്ണമോഷണം: ദ്വാരപാലക ശില്‍പ്പപാളികളില്‍ നിന്നും നഷ്ടമായത് ഒരുകിലോ 700 ഗ്രാം

uploads/news/2026/02/825674/sabarimala-gold-theaft.gif

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണമോഷണവുമായി ബന്ധപ്പെട്ട കേസില്‍ ആകെ നഷ്ടമായത് ഒരു കിലോ 700 ഗ്രാം സ്വര്‍ണ്ണമെന്ന് നിഗമനം. ദ്വാരപാലക കട്ടിള പാളികളില്‍ നിന്ന് നഷ്ടമായ സ്വര്‍ണ്ണത്തിന്റെ കാര്യത്തില്‍ എസ്‌ഐടി വി.എസ്.എസ്.സിയിലെ ശാസ്ത്രീയ പരിശോധനയ്ക്ക് പിന്നാലെയാണ് ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

ദ്വാരപാലക ശില്‍പ്പപാളികളില്‍ നിന്നുമാണ് കൂടുതല്‍ സ്വര്‍ണം നഷ്ടമായതെന്നാണ് കരുതുന്നത്. ജംഷഡ്പൂരിലെ നാഷണല്‍ ലാബില്‍ നിന്നുള്ള ഫലംകൂടി വരാന്‍ ബാക്കിയുണ്ട്. ജംഷഡ്പൂരിലെ ലാബില്‍ നിന്നും അറിയേണ്ട കാര്യങ്ങള്‍ പ്രത്യേക ചോദ്യാവലിയാക്കി നല്‍കും. ജംഷഡ്പൂര്‍ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബിലെ ഫലം കൂടുതല്‍ നിര്‍ണ്ണായകമാകും.

ഇതുകൂടി കണക്കാക്കിയ ശേഷമായിരിക്കും കൃത്യമായ കണക്ക് എസ്‌ഐടി കോടതിയെ അറിയിക്കുക. അതേസമയം 900 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചുവെന്നായിരുന്നു സ്മാര്‍ട്ട് ക്രിയേഷന്‍ ഉടമയുടെ മൊഴി. കഴിഞ്ഞ ദിവസം ശബരിമലയില്‍ നിന്നും എടുത്ത സ്വര്‍ണപ്പാളി സാമ്പിളുകള്‍ ഇന്ന് കൊല്ലം കോടതിയില്‍ ഹാജരാക്കും. പരിശോധനക്ക് അയക്കേണ്ട ലാബിന്റെ വിവരങ്ങള്‍ പിന്നീട് ഹാജരാക്കും.

Ads by Google
Monday 16 Feb 2026 10.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google