Wednesday, March 18, 2026 Last Updated 2 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Feb 2026 09.28 AM

കഴക്കൂട്ടത്ത് കൂടുതല്‍ അനുയോജ്യം ; പ്രേംകുമാറിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു

uploads/news/2026/02/825671/premkumar.gif

തിരുവനന്തപുരം: സിപിഐഎമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന ചലച്ചിത്ര അക്കാദമി മുന്‍ അധ്യക്ഷന്‍ പ്രേംകുമാറിനെ കോണ്‍ഗ്രസ് കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ നീക്കം. സിപിഐഎം നടനെ അനുനയപ്പെടുത്താനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടയില്‍ കെപിസിസി നേതാക്കള്‍ അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്്.

ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ കണ്ടേക്കുമെന്നും വിവരമുണ്ട്. കഴക്കൂട്ടത്് പ്രേംകുമാര്‍ മികച്ച സ്ഥാനാര്‍ത്ഥിയാകും എന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്കായി കോണ്‍ഗ്രസിന്റെ പ്രധാന യോഗങ്ങള്‍ ഇന്ന് ചേരുന്നുണ്ട്. കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും.

ചലച്ചിത്ര അക്കാദമിയുടെ സ്ഥാനത്ത് നിന്നും തന്നെ നീക്കിയതില്‍ നടന്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനെതിരേ പരസ്യമായി രംഗത്ത് വന്നിരുന്നു. ചലച്ചിത്ര അക്കാദമിയില്‍ നിന്ന് തന്നെ അപ്രതീക്ഷിതമായി നീക്കിയത് നീതികേടാണെന്ന് വ്യക്തമാക്കിയിരുന്നു. ഇടത് തുടര്‍ഭരണം പാടില്ലെന്ന പരസ്യവിമര്‍ശനം ഉന്നയിച്ച സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദനെ സ്ഥാനത്ത് നിന്ന് മാറ്റാതിരിക്കുകയും തന്നെ മാറ്റിയതും ഇരട്ടനീതി എന്നാണ് പ്രേംകുമാര്‍ വിശേഷിപ്പിച്ചത്.

ഇന്നലെ പ്രേംകുമാറിനെ അനുനയിപ്പിക്കാന്‍ സി പി എം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ നേരിട്ട് വീട്ടിലെത്തിയിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയിട്ടും പ്രേംകുമാറിനെ നേരിട്ട് കാണാന്‍ സാധിച്ചിരുന്നില്ല.

Ads by Google
Monday 16 Feb 2026 09.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google