Wednesday, March 18, 2026 Last Updated 8 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Feb 2026 07.49 PM

3 വയസുകാരന്‍ പൂളിൽ വീണുമരിച്ചു

ലക്ഷ്മീർ എന്ന കുട്ടിയാണ് മരിച്ചത്.
death, bangalore

ബെംഗളൂരുവില്‍ മറ്റേണിറ്റി ഫോട്ടോ ഷൂട്ടിനിടെ 3 വയസുകാരൻ സ്വിമ്മിംഗ് പൂളിൽ വീണുമരിച്ചു. രണ്ടാമത്തെ കുഞ്ഞിന്റെ വരവ് ആഘോഷിച്ചുളള ഒരുക്കത്തിനിടെയാണ് അപകടം. ശനിയാഴ്ചയാണ് സംഭവം നടന്നത്. ലക്ഷ്മീർ എന്ന കുട്ടിയാണ് മരിച്ചത്.

ജെപി നഗർ സ്വദേശികളായ സ്വാതിയുടെയും ചരൺ രാജിന്റെയും മകനാണ് ലക്ഷ്മീർ. സ്വാതി രണ്ടാമത്തെ കുഞ്ഞിനെ എട്ട് മാസം ഗർഭിണിയാണ്. ചരൺ രാജ് ഒരാഴ്ച മുൻപ് ജോലി സംബന്ധമായി വിദേശത്തേക്ക് പോയിരുന്നു. ഗർഭിണിയായ സ്വാതി ഒരു സുഹൃത്തിനൊപ്പം ഗർഭകാല ഫോട്ടോഷൂട്ടിനായി എത്തിയതായിരുന്നു.

ഈ സമയത്ത് സമീപത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുള്ള ലക്ഷ്മീർ അബദ്ധത്തിൽ പൂളിൽ വീഴുകയായിരുന്നു. വിവരമറിഞ്ഞ് ചരൺ രാജ് നാളെ വിദേശത്ത് നിന്ന് ബെംഗളൂരുവിൽ തിരിച്ചെത്തും. അതിനുശേഷമാകും പോസ്റ്റ്‌മോർട്ടം നടക്കുക. ഇന്നലെ നടന്ന സംഭവത്തിന്റെ ആഘാതത്തിൽ അമ്മ സ്വാതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് വയസുകാരനൊപ്പമുണ്ടായിരുന്നവരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്. മാദനായകനഹള്ളി പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

Ads by Google
Sunday 15 Feb 2026 07.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google