Wednesday, March 18, 2026 Last Updated 7 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 15 Feb 2026 05.53 PM

നേമത്ത് എസ്എൻഡിപി ഓഫീസിന് മുന്നിൽ ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമ തകർത്തു; പ്രതി പിടിയിൽ

പെയിന്‍റിങ് തൊഴിലാളിയായ പകലൂർ കല്ലിയൂർ സ്വദേശി അഭിജിത്തിനെയാണ് (25) പൊലീസ് അറസ്റ്റു ചെയ്തത്.
nemom, arrest

നേമം പള്ളിച്ചലിൽ ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ തകർത്ത സംഭവത്തിൽ പ്രതി പിടിയിൽ. പെയിന്‍റിങ് തൊഴിലാളിയായ പകലൂർ കല്ലിയൂർ സ്വദേശി അഭിജിത്തിനെയാണ് (25) പൊലീസ് അറസ്റ്റു ചെയ്തത്.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം. പഴയ പഞ്ചായത്ത് ഓഫീസിനടുത്ത് എസ്എൻഡിപി ശാഖയോട് ചേർന്നുള്ള ഗുരുദേവ പ്രതിമയാണ് ഇയാൾ തകർത്തത്. മദ്യലഹരിയിലായിരുന്ന പ്രതി സ്ഥലത്ത് ബഹളമുണ്ടാക്കിയ ശേഷം തേങ്ങ കൊണ്ട് പ്രതിമ അടിച്ച് തകർക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.

മദ്യലഹരിയിൽ ക്ഷേത്രത്തിന് മുന്നിൽ നിന്ന് പരസ്പര വിരുദ്ധമായി എന്തെക്കെയോ സംസാരിച്ച ശേഷമാണ് പ്രതിയുടെ അക്രമം. പുറത്ത് കെട്ടിയിരുന്ന കൊടിയുമായാണ് ഇയാൾ പ്രതിമയുടെ അടുത്തെത്തിയത്. പിന്നാലെ തേങ്ങ കൊണ്ട് പ്രതിമയുടെ തലയിൽ അടിക്കുകയായിരുന്നു. ഇയാൾ മാനസികമായ ബുദ്ധിമുട്ടുകളിൽ ചികിത്സ തേടുന്നയാളാണെന്നാണ് വിവരം.

Ads by Google
Sunday 15 Feb 2026 05.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google