Monday, March 16, 2026 Last Updated 6 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Feb 2026 11.33 PM

സാമ്പിള്‍ ശേഖരിച്ചതു മൂലമുള്ള തകരാര്‍ വേഗം പരിഹരിക്കണം:തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌

uploads/news/2026/02/825475/Sabarimala-kattila.jpg

ശബരിമല: കേസന്വേഷണത്തിന്റെ ഭാഗമായി ദ്വാരപാലക പുറം പാളിയുടെ സാമ്പിള്‍ ശേഖരിച്ചതു മൂലമുള്ള തകരാര്‍ വേഗം പരിഹരിക്കണമെന്ന്‌ തന്ത്രി കണ്‌ഠര്‌ മഹേഷ്‌ മോഹനര്‌.

ദ്വാരപാലക പാളിയുടെ സാമ്പിള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി ഭഗവാന്റെ അനുഞ്‌ജയ്‌ക്കായി എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ തന്ത്രിക്ക്‌ നല്‍കിയ കത്തിനുള്ള മറുപടിയിലാണ്‌ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്‌. സ്വര്‍ണക്കൊള്ള കേസ്‌ അന്വേഷിക്കുന്ന എസ്‌.ഐ.ടി. സംഘമാണ്‌ ദ്വാരപാലക പുറംപാളിയില്‍നിന്നു പരിശോധനയ്‌ക്കായി സാമ്പിള്‍ ശേഖരിച്ചത്‌.

നട തുറന്ന ദിവസം എത്തിയ എസ്‌.പി: ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സാമ്പിള്‍ ശേഖരണം പൂര്‍ത്തിയാക്കി കഴിഞ്ഞ 13 നു മടങ്ങി. ദ്വാരപാലക ശില്‍പത്തിന്റെ പുറംപാളിയുടെയും ശ്രീകോവിലിന്റെ വശങ്ങളിലുള്ള പാളിയുടെയും സാമ്പിളാണ്‌ ശേഖരിച്ചത്‌.

Ads by Google
Saturday 14 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google