Wednesday, March 18, 2026 Last Updated 5 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Feb 2026 09.57 AM

തിരുവനന്തപുരത്തെ വിജയത്തെ വളരെ പ്രാധാന്യത്തോടെ കാണുന്നു ; കേരളത്തിലെ ജനപ്രതിനിധികളോട് പ്രധാനമന്ത്രി

uploads/news/2026/02/825371/BJP-Modi2.jpg

ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ വിജയത്തെ വളരെ പ്രാധാന്യത്തോടെ കാണുകയാണെന്നും ഇത് നിസ്സാരമായ വിജയമല്ലെന്നും മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച രാജ്യത്തിന് മുഴുവന്‍ മാതൃകയായ വിജയമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക് കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രതിനിധികളെ രണ്ടു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി കണ്ടു.

രാജ്യത്തിന് മുഴുവന്‍ മാതൃകയാകുന്ന രീതിയില്‍ കേരളത്തില്‍ നിന്നും ജനപ്രതിനിധികള്‍ ഉയര്‍ന്നു വരണമെന്നും ജനങ്ങള്‍ക്കൊപ്പം എല്ലായ്‌പ്പോും ഉണ്ടാകണമെന്ന നിര്‍ദേശവും നല്‍കി. ബിജെപിയെ ശക്തിപ്പെടുത്താന്‍ പരിശ്രമിച്ച ഓരോ കാര്യകര്‍ത്താവിനും പ്രധാനമന്ത്രി ആദരമര്‍പ്പിക്കുകയും ചെയ്തു. കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനായിരുന്നു പ്രസംഗം പരിഭാഷപ്പെടുത്തിക്കൊടുത്തത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഒരുക്കിയ ചായസത്ക്കാരത്തില്‍ ജനപ്രതിനിധി സംഘം പങ്കെടുക്കുകയും ചെയ്തു.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ നബീന്‍, ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ദേശീയ ജനറല്‍ സെക്രട്ടറിയും നിയമസഭാ തെരെഞ്ഞടുപ്പ് സഹപ്രഭാരിയുമായ വിനോദ് താവ്‌ഡേ, ശോഭാ കരന്ദലജെ, പ്രകാശ് ജാവദേക്കര്‍, അപരാജിത സാരംഗി, ദേശീയ സെക്രട്ടറി അനില്‍ ആന്റണി, കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, സി സദാനന്ദന്‍ മാസ്റ്റര്‍ എം.പി., സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമന്‍, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, മേയര്‍ വി.വി. രാജേഷ്, ഡപ്യൂട്ടി മേയര്‍ ആശാനാഥ് തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.

ശിബിരത്തിന്റെ രണ്ടാം ദിവസം കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍, വിനോദ് താവ്‌ഡേ എന്നിവരും ജനപ്രതിനിധികളുമായി സംസാരിച്ചു. പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ ശചയര്‍മാനുമായ സി.പി. രാധാകൃഷ്ണന്‍, ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ള എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്രമന്ത്രി ജെപി നദ്ദയുശട വീട്ടിലായിരുന്നു അത്താഴവിരുന്ന്.

Ads by Google
Saturday 14 Feb 2026 09.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google