Wednesday, March 18, 2026 Last Updated 6 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Feb 2026 08.00 AM

കുഞ്ഞുജീവിതം കൊണ്ട് മറ്റ് അഞ്ചുപേര്‍ക്ക് പുനര്‍ജ്ജീവന്‍ ; ആലിന്റെ സംസ്‌ക്കാരം നാളെ

uploads/news/2026/02/825362/child.jpg

തിരുവനന്തപുരം: കുഞ്ഞുജീവിതം കൊണ്ട് മറ്റ് അഞ്ചുപേര്‍ക്ക് പുനര്‍ജ്ജീവന്‍ നല്‍കിയ ആലിന്‍ ഷെറിന്‍ ഏബ്രഹാമിന് നാളെ വിട നല്‍കും. പത്തുമാസം പ്രായമായ കുഞ്ഞിന്റെ സംസ്‌കാരം നാളെ മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ ചര്‍ച്ചില്‍ വൈകിട്ട് മൂന്ന് മണിക്ക് നടക്കും.

കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടം പൂര്‍ത്തിയായതിന് പിന്നാലെ കുഞ്ഞിന്റെ ശരീരം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലിന്‍ ഷെറിന്റെ അവയവം സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. എസ്ഐടിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തുവയസുകാരനാണ് ആലിന്റെ വൃക്കകള്‍ നല്‍കിയത്.

മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയ ഇന്ന് രാവിലെയോട് കൂടിയാണ് പൂര്‍ത്തിയായത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നടന്ന കരള്‍ മാറ്റ ശസ്ത്രക്രിയയില്‍ ആലിന്റെ കരള്‍ ആറു മാസം പ്രായമുള്ള കുഞ്ഞിന് മാറ്റിവച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകര്‍ത്താവാണ് ഈ കുഞ്ഞ്. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വ്യക്തമായ വിവരമില്ല.

നേത്രപടലവും ഹൃദയവാല്‍വും ദാനം ചെയ്തിട്ടുണ്ട്. വാല്‍വ് എസ്ഐടിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആലിന്‍ ചികിത്സയിലിരുന്ന അമൃത ആശുപത്രിയില്‍ തന്നെയാണ് നേത്രപടലം സൂക്ഷിക്കുന്നത്. ഇത് രണ്ട് പേര്‍ക്കായി നല്‍കാനാണ് തീരുമാനം. അഞ്ച് പേര്‍ക്ക് ജീവന്‍ പകര്‍ന്ന് നല്‍കിയാണ് കുഞ്ഞിന്റെ മടക്കം. ഇന്നലെ വൈകിട്ടാണ് അവയവങ്ങള്‍ എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നു.

Ads by Google
Saturday 14 Feb 2026 08.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google