Friday, March 20, 2026 Last Updated 2 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Feb 2026 08.20 PM

നന്ദി മോദിജി! ​ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും പതിവ് യാത്രക്കാർക്കും ആശ്വാസം; മെമുവിൽ കോച്ചുകളുടെ എണ്ണം 12 ആക്കി

കൊല്ലം-കോട്ടയം, കൊല്ലം–എറണാകുളം, പാലക്കാട്–എറണാകുളം റൂട്ടുകളിലെ മെമു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 8-ൽ നിന്നും 12ലേക്ക് ഉയർത്താൻ തീരുമാനിച്ചു.
rajeev chandhrashekhar, memu, coach

മെമു ട്രെയിനുകളിലെ യാത്രാ സൗകര്യം മെച്ചപ്പെടുത്തണമെന്ന തന്റെ ആവശ്യത്തിന് ഉടനടി നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

കൊല്ലം-കോട്ടയം, കൊല്ലം–എറണാകുളം, പാലക്കാട്–എറണാകുളം റൂട്ടുകളിലെ മെമു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 8-ൽ നിന്നും 12ലേക്ക് ഉയർത്താൻ തീരുമാനിച്ചു. പുതിയ തീരുമാനം ഈ ട്രെയിനുകളെ ആശ്രയിക്കുന്ന ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും പതിവ് യാത്രക്കാർക്കും വലിയ ആശ്വാസമാകുമെന്നും രാജീവ് ചന്ദ്ര ശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ച് ഓരോ മലയാളിയുടെയും ജീവിതം കൂടുതൽ മെച്ചപ്പെടുത്തുക - ഇതാണ് ബിജെപി രാഷ്ട്രീയത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Ads by Google
Friday 13 Feb 2026 08.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google