Wednesday, March 18, 2026 Last Updated 8 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Feb 2026 06.36 PM

അയ്യപ്പസംഗമത്തിന്റെ കണക്കുകള്‍ പറയേണ്ടത് ദേവസ്വം ; സര്‍ക്കാരിന് ബന്ധമില്ലെന്ന് വി.എന്‍.വാസവന്‍

uploads/news/2026/02/825329/vn-vasavan.jpg

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന്റെ ചെലവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുമ്പോള്‍ ദേവസ്വം ബോര്‍ഡിനെ കൈവിട്ട് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് ദേവസ്വംബോര്‍ഡ് ആണെന്നും കണക്കുകള്‍ അവരാണ് കൈകാര്യം ചെയ്തതെന്നും സര്‍ക്കാരിന് അതില്‍ ഇടപെടാന്‍ കഴിയില്ലെന്നും ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍.

ആഗോള സംഗമത്തിലെ ചിലവ് സംബന്ധിച്ച് കാര്യത്തിന് മറുപടി ചോദിക്കേണ്ടത് മുന്‍ പ്രസിഡന്റിനോടോ ഇപ്പോഴത്തെ പ്രസിഡന്റിനോടോ ആണെന്നും ദേവസ്വം ബോര്‍ഡ് കൈകാര്യം ചെയ്ത കണക്കാണിതെന്നും പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കേ വിവാദം മറ്റൊരു തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ഇടതുപക്ഷം. പ്രതിപക്ഷം വിവാദം ഏറ്റെടുക്കുകയും ചെയ്തു.

അയ്യപ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രതികരണം. കോടികള്‍ കൊള്ള നടത്തിയെന്നും പരിപാടിയില്‍ പങ്കെടുക്കാത്ത ആളുകളുടെ പേരില്‍ പോലും കണക്ക് ഉണ്ടാക്കിയെന്നും വിഡി സതീശന്‍ പറഞ്ഞു. കള്ള കണക്കാണ് മുഴുവന്‍ എഴുതിവെച്ചിരിക്കുന്നത്. നന്ദഗോവിന്ദം ഭജന്‍സ് പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. അവരുടെ പേരില്‍ പോലും പൈസ എഴുതി വാങ്ങിയിരിക്കുന്നു. ആ പരിപാടിയില്‍ 4000 പേര്‍ക്ക് ഒന്നും ഭക്ഷണം നല്‍കിയിട്ടില്ല. പരിപാടിയില്‍ ആകെ പങ്കെടുത്തത് 600 പേരാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

പന്തല്‍ മുതല്‍ മുഴുവന്‍ കാര്യങ്ങളിലും അഴിമതിയാണ് നടന്നതെന്ന് വിഡി സതീശന്‍ ആരോപിച്ചു. കോടതി നിരീക്ഷണത്തില്‍ ഇത്രയും കൊള്ള നടത്താമെങ്കില്‍ ശബരിമലയില്‍ നിന്നും എന്തെല്ലാം അടിച്ചുമാറ്റിക്കാണുമെന്ന് അദേഹം ചോദിച്ചു. പോണ പോക്കില്‍ കിട്ടാവുന്നതെല്ലാം അടിച്ചുമാറ്റി കൊണ്ടുള്ള പോക്കാണെന്നും കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതി കണക്ക് തരാന്‍ പറഞ്ഞ കേസില്‍ പോലും കൊള്ള നടത്തിയെന്നും വിശദമായ അന്വേഷണ നടക്കണമെന്നും ഹൈക്കോടതി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പറഞ്ഞു.

Ads by Google
Friday 13 Feb 2026 06.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google