Friday, March 20, 2026 Last Updated 30 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Feb 2026 11.12 AM

അയ്യപ്പസംഗമത്തിന്റെ പേരില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: മന്ത്രി വി.എന്‍ വാസവന്‍ രാജിവയ്ക്കണമെന്ന് രമേശ് ചെന്നിത്തല

ramesh, chennithala, criticize, vn-vasavan

തിരുവനന്തപുരം: പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തില്‍ വന്‍ ക്രമക്കേട് നടന്നതായി ഓഡിറ്റ് രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാരിനും ദേവസ്വം മന്ത്രി വി എന്‍ വാസവനുമെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മന്ത്രി വി എന്‍ വാസവന്‍ അയ്യപ്പസംഗമത്തിന്റെ പേരില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. മന്ത്രിക്കെതിരെ നിയമസഭയില്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

സംഗമത്തിന്റെ മറവില്‍ വന്‍ തട്ടിപ്പ് നടത്തി. നടത്തിപ്പ് ചുമതല ഊരാളുങ്കലിന് എങ്ങനെ നല്‍കാനവുമെന്നും കട്ടിലും കിടക്കയും ആര് അടിച്ചോണ്ട് പോയി എന്നും രമേശ് ചെന്നിത്തല ചോദിച്ചു. നടത്താത്ത ഭജനയുടെ പേരില്‍ പോലും ബില്ല് ഉണ്ടാക്കി. വി എന്‍ വാസവന്‍ രാജി വെക്കണമെന്ന് രമേശ് ചെന്നത്തല ആവശ്യപ്പെട്ടു.

എല്ലാം സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിയ പുലിവാലുകളാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. നിയമസഭയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സത്യം പറഞ്ഞാല്‍ മതിയായിരുന്നു. നിയമസഭയില്‍ പറഞ്ഞതാണ് ആധികാരിക രേഖ എന്നാണ് വിശ്വസിക്കുന്നത്. എഴുതിത്തന്ന ഉത്തരത്തില്‍ നിന്നും സര്‍ക്കാരിന് പുറകോട്ടു പോകാനും കഴിയില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് ദേവസ്വം മന്ത്രി നല്‍കിയ മറുപടിയും ദേവസ്വം ബോര്‍ഡ് ഹൈകോടതിയില്‍ നല്‍കിയ റിപോര്‍ട്ടും തമ്മിലാണ് പ്രകടമായവൈരുദ്ധ്യം നിലനില്‍ക്കുന്നത്. ആഗോള അയ്യപ്പസംഗമത്തിന് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ പണം അനുവദിച്ചിട്ടുണ്ടോയെന്നായിരുന്നു തിരുവഞ്ചൂരിന്റെ ചോദ്യം. സ്‌പോണ്‍സര്‍മാരെ കണ്ടെത്തി ആഗോള അയ്യപ്പ സംഗമം നടത്താനാണ് നിശ്ചയിച്ചിരുന്നതെങ്കിലും തുക കണ്ടെത്തുന്നതില്‍ കാലതാമസം നേരിട്ടതിനാല്‍ ദേവസ്വം ബോര്‍ഡ് അഡ്വാന്‍സായി തുക ചെലവഴിച്ചു.

Ads by Google
Friday 13 Feb 2026 11.12 AM
YOU MAY BE INTERESTED
Ads by Google
Ads by Google