Friday, March 20, 2026 Last Updated 26 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Feb 2026 10.50 AM

ശബരിമല സ്വര്‍ണക്കൊള്ള: കേസില്‍ ജയശ്രീയുടെ പങ്ക് വ്യക്തം, ബോര്‍ഡ് തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു, ജാമ്യം നല്‍കരുതെന്ന് SIT സുപ്രീംകോടതിയില്‍

sabarimala, gold, theft, s-Jayashree, bail

ദില്ലി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്‌ഐടി സുപ്രീംകോടതിയില്‍. കേസില്‍ ജയശ്രീയുടെ പങ്ക് വ്യക്തമാണെന്നും ജാമ്യം നല്‍കരുതെന്നെന്നും അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടു. ബോര്‍ഡ് തീരുമാനങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ജയശ്രീ പ്രവര്‍ത്തിച്ചതെന്നും അന്വേഷണം സംഘം കോടതിയെ അറിയിച്ചു. ജയശ്രീയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നും എസ്‌ഐടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നാലാം പ്രതിയാണ് എസ് ജയശ്രീ. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൈമാറാന്‍ 2019ല്‍ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം. നേരത്തെ ഹൈക്കോടതി രണ്ട് വട്ടം ജയശ്രീയുടെ ഹര്‍ജി തള്ളിയിരുന്നു. പിന്നാലെയാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമായിരുന്നു ജയശ്രീയുടെ നിലപാട്. സ്വര്‍ണകൊള്ളയില്‍ പങ്കില്ലെന്നും ഉദ്യോഗസ്ഥയെന്ന നിലയില്‍ മേല്‍ത്തട്ടില്‍ നിന്നുളള നിര്‍ദേശം അനുസരിച്ച് ഫയല്‍ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ജയശ്രീയുടെ വാദം.

Ads by Google
Wednesday 11 Feb 2026 10.50 AM
YOU MAY BE INTERESTED
Ads by Google
Ads by Google