Monday, March 16, 2026 Last Updated 1 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 04 Feb 2026 11.30 PM

വിവാദമൊഴിയാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌; അഭിപ്രായ ഭിന്നത, കെ. ജയകുമാറിന്റെ പി.എ. തെറിച്ചു, സ്‌ഥലംമാറ്റപ്പെട്ടത് മുന്‍ പ്രസിഡന്റ്‌ നിയമിച്ച പി.എ.

ന്‍ പ്രസിഡന്റ്‌ പി.എസ്‌. പ്രശാന്തിന്റെ പി.എ ആയിരുന്നു സുധീഷ്‌. കെ. ജയകുമാര്‍ അധികാരമേറ്റപ്പോള്‍ പഴയ സ്‌റ്റാഫ്‌ തുടരുമെന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. പക്ഷേ, പിന്നീട്‌ കാര്യങ്ങള്‍ മാറിമറിഞ്ഞു. സുധീഷ്‌ കുമാറിനെതിരേ പ്രസിഡന്റിനു പരാതികള്‍ ലഭിച്ചതായാണ്‌ വിവരം.
uploads/news/2026/02/823962/tdb.jpg

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ കെ. ജയകുമാറിന്റെ പി.എ: സുധീഷ്‌ കുമാറിന്‌ സ്‌ഥാനചലനം. പ്രസിഡന്റുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്നാണിതെന്നു സൂചന. മുന്‍ പ്രസിഡന്റ്‌ പി.എസ്‌. പ്രശാന്തിന്റെ പി.എ ആയിരുന്നു സുധീഷ്‌. കെ. ജയകുമാര്‍ അധികാരമേറ്റപ്പോള്‍ പഴയ സ്‌റ്റാഫ്‌ തുടരുമെന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. പക്ഷേ, പിന്നീട്‌ കാര്യങ്ങള്‍ മാറിമറിഞ്ഞു. സുധീഷ്‌ കുമാറിനെതിരേ പ്രസിഡന്റിനു പരാതികള്‍ ലഭിച്ചതായാണ്‌ വിവരം.

നിലവില്‍ കാരിക്കോട്‌ ഗണപതി ദേവസ്വം കഴകമായിട്ടാണ്‌ അദ്ദേഹത്തെ മാറ്റിയത്‌. ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും കടുത്ത വിമര്‍ശനങ്ങള്‍ക്ക്‌ വിധേയമായ സാഹചര്യത്തിലാണ്‌ കെ. ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്തേക്ക്‌ എത്തിയത്‌.

മുന്‍ പ്രസിഡന്റ്‌ പി.എസ്‌. പ്രശാന്തിന്‌ കാലാവധി നീട്ടിനല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ബോര്‍ഡും അന്വേഷണ പരിധിയിലേക്ക്‌ വന്നതോടെ ആ നീക്കം പാളി. കാലാവധി നീട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്ന വിലയിരുത്തലില്‍ സി.പി.എം എത്തി.

തുടര്‍ന്ന്‌ പാര്‍ട്ടി ബന്ധമുള്ള നിരവധി പേരുകള്‍ പരിഗണിച്ചെങ്കിലും, ഒടുവില്‍ രാഷ്‌ട്രീയ നിയമനം ഒഴിവാക്കി പൊതുസ്വീകാര്യനായ കെ. ജയകുമാറിനെ പ്രസിഡന്റാക്കുകയായിരുന്നു. ജയകുമാര്‍ അധികാരമേറ്റ്‌ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പി.എ തെറിച്ചത്‌ ബോര്‍ഡിനുള്ളിലെ അസ്വാരസ്യങ്ങളുടെ ഭാഗമാണെന്നാണ്‌ വിലയിരുത്തല്‍.

Ads by Google
സ്വന്തം ലേഖകന്‍
Wednesday 04 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google