Friday, March 13, 2026 Last Updated 4 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 13 Jan 2026 02.07 PM

എത്ര ശ്രമിച്ചാലും അടുക്കളയില്‍ നിന്ന് മാറുന്നില്ലേ ? ; ഉറുമ്പിനെ തുരത്താന്‍ ഈ മാര്‍ഗങ്ങള്‍ നോക്കാം

prevent, ant, household, easy, tips

വീട്ടമ്മമാര്‍ അടുക്കളയില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പ്രാണികളുടെ ശല്യം. ഈച്ചകളും പ്രാണികളുമൊക്കെ അടുക്കളയില്‍ പലപ്പോഴും വ്യാപിയ്ക്കുന്നത് വളരെ വലിയൊരു പ്രശ്നം തന്നെയാണ്. ചിലരുടെ വീട്ടിലെ പ്രധാന പ്രശ്നമാണ് ഉറുമ്പ്. എത്ര ശ്രമിച്ചാലും അടുക്കളയില്‍ നിന്ന് മാറാത്തവയാണ് ഇവ. മധുരമുള്ള ഒരു സാധനവും വെയ്്ക്കാന്‍ പറ്റാത്ത അവസ്ഥയായിരിയ്ക്കും അടുക്കളയിലെ പ്രധാന പ്രശ്‌നം. മാത്രമല്ല, ഭക്ഷണങ്ങളിലെല്ലാം അവ കയറുകയും ചെയ്യും. ഉറുമ്പിനെ തുരത്താന്‍ ഇനി പറയുന്ന മാര്‍ഗങ്ങള്‍ പരീക്ഷിയ്ക്കാം.....

* ബോറിക്ക് ആസിഡ് - ഉറുമ്പിന്‍ കൂട്ടത്തെ ഓടിക്കാന്‍ പറ്റിയ സാധനം ആണിത്. ഈ പൊടി ഉറുമ്പ് വരുന്ന ഇടങ്ങളില്‍ വിതറാം. കുട്ടികള്‍ ഇതിനു അടുത്തേക്ക് വരാതെ പ്രത്യേകം ശ്രദ്ധിക്കണം എന്ന് മാത്രം.

* വൃത്തി - ഉറുമ്പിന്റെ ശല്യം ഒഴിവാക്കാന്‍ ഏറ്റവും ആദ്യം വേണ്ടത് വൃത്തിയാണ്. വീടും പരിസരവും വൃത്തിയാക്കി സൂക്ഷിച്ചാല്‍ അവിടെ ഉറുമ്പിനു അധികം തമ്പടിക്കാന്‍ സാധിക്കില്ല എന്നതാണ് വാസ്തവം. ആഹാരവസ്തുക്കള്‍ വീടുകളില്‍ അവിടെയിവിടെയായി കിടന്നാല്‍ അവിടെ ഉറുമ്പിന്‍ ശല്യം ഉറപ്പാണ്. അടുക്കളയിലെ അലമാര അടുക്കി പെറുക്കി സൂക്ഷിക്കുക. ആഹാരസാധനങ്ങള്‍, തേന്‍, പഞ്ചസാരപാത്രങ്ങള്‍ നന്നായി അടച്ചു സൂക്ഷിക്കുക.

* കുരുമുളക് പ്രയോഗം - ഉറുമ്പിനെ ഓടിക്കാന്‍ കുരുമുളക് ബെസ്റ്റ് ആണ്. അലമാരകള്‍, ജനലുകള്‍, ആഹാര സാധനങ്ങള്‍ വയ്ക്കുന്ന സ്ഥലത്തിന് ചുറ്റും തുടങ്ങിയ ഇടങ്ങളിലൊക്കെ കുരുമുളക് പൊടി വിതറി നോക്കാം.മുളക് പൊടി ഉറുമ്പ് വരുന്ന വഴികളില്‍ പൊടിച്ചു ഇട്ടാലും ഉറുമ്പിനെ ഓടിക്കാം.

* വൈറ്റ് വിനാഗിരി - വൈറ്റ് വിനാഗിരിയും വെള്ളവും തുല്യ അനുപാതത്തില്‍ ചേര്‍ത്തു ഉറുമ്പിന്‍ കൂട്ടിലേക്ക് സ്‌പ്രേ ചെയ്താല്‍ ഉറുമ്പിന്റെ ശല്യം കുറയ്ക്കാം. അതുപോലെ വാതില്‍, ജനല്‍ എന്നിവിടങ്ങളില്‍ ഇവ സ്‌പ്രേ ചെയ്യാം.

* നാരങ്ങ - നാരങ്ങയുടെ നീര് ഉറുമ്പിനെ തുരത്തും. നാരങ്ങയുടെ നീരില്‍ അടങ്ങിയിരിക്കുന്ന സിട്രിക്ക് ആസിഡ് ഉറുമ്പുകളുടെ സാന്നിധ്യം അകറ്റുന്ന ഘടകമാണ്. നാരങ്ങാ നീരും വെള്ളവും ചേര്‍ന്ന മിശ്രിതം ഉറുമ്പ് വരുന്ന വഴികളില്‍ തൂക്കിയാല്‍ ഉറുമ്പിനെ തടയാനാകും.

* കറുവാപട്ട - കറുവാപ്പട്ടയുടെ പൊടി ഉറുമ്പുകളെ തുരത്താന്‍ മികച്ചൊരു ഉപാധിയാണ്. കറുവാപ്പട്ടയുടെ പൊടി വാതിലിനും ജനലിനും അടുത്ത് ഉറുമ്പുകള്‍ വീടിന് അകത്തേക്ക് വരുന്ന വഴികളില്‍ തൂക്കുക.

Ads by Google
Tuesday 13 Jan 2026 02.07 PM
YOU MAY BE INTERESTED