Thursday, March 19, 2026 Last Updated 2 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 04 Jan 2026 03.24 PM

തൃശൂരില്‍ പൊട്ടിത്തെറിച്ച് പെട്രോൾ ടാങ്കും ബാറ്ററികളും, കത്തിയമർന്ന് 500 ബൈക്കുകളും ട്രെയിന്‍ എന്‍ജിനും

ബൈക്ക് ഷെഡ് പൂര്‍ണമായും കത്തിയമര്‍ന്നു. മേല്‍ക്കൂരയടക്കം തകര്‍ന്നു വീണു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.
trissur

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ലോട്ടിൽ തീപിടിത്തത്തില്‍ നിർത്തിയിട്ട 600 ബൈക്കുകളിൽ 500ലേറെ ബൈക്കുകളാണ് കത്തി നശിച്ചത്.രാവിലെ 6.15 ഓടെയാണ് പാര്‍ക്കിങ്ങില്‍ തീപിടിത്തമുണ്ടാകുന്നത്. ബൈക്ക് ഷെഡ് പൂര്‍ണമായും കത്തിയമര്‍ന്നു. മേല്‍ക്കൂരയടക്കം തകര്‍ന്നു വീണു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. റെയില്‍വേ സ്റ്റേഷനും റെയില്‍ പാളവും തൊട്ടടുത്ത് തന്നെ ആയതിനാല്‍ ഉയര്‍ന്ന വൈദ്യുതി കടന്നു പോകുന്ന ലൈന്‍ അടക്കം തൊട്ടടുത്തുണ്ടായിരുന്നു.

ഞായർ ആയതിനാൽ വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും പോകുന്നവരാണ് ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഞായര്‍ ആയതിനാല്‍ ബൈക്കുകള്‍ കുറവായിരുന്നു. അതേസമയം വാങ്ങി ഒരാഴ്ച്ച പോലും തികയാത്ത ബൈക്ക് അടക്കം നിരവധി ആഡംബര ബൈക്കുകൾ തീപിടിത്തത്തിൽ കത്തി നശിച്ചു. തീ പടര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ എന്‍ജിനും കത്തി.

Ads by Google
Sunday 04 Jan 2026 03.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google