Thursday, March 19, 2026 Last Updated 3 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 04 Jan 2026 10.36 AM

മുഖ്യമന്ത്രി മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നു, വര്‍ഗീതയെ താലോലിക്കുന്നു: രമേശ് ചെന്നിത്തല

ramesh, chennithala, criticise, chief, minister

കോഴിക്കോട്: കേരളത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് മുഖ്യമന്ത്രിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം ഇനി വര്‍ഗീയതയെന്ന നിലപാടാണ് നല്ലത് എന്ന അവസ്ഥയിലാണ് സര്‍ക്കാര്‍. തിരുത്തിയില്ലെങ്കില്‍ വെള്ളാപ്പള്ളി നടേശന്‍ തിരുത്തേണ്ടെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

മുഖ്യമന്ത്രിയാണ് ഓരോ തിരഞ്ഞെടുപ്പിലും ഓരോ വര്‍ഗീയതയെ താലോലിക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയത, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വര്‍ഗീയത. വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന അന്തരീക്ഷം ഉണ്ടാക്കുകയാണ്. തിരഞ്ഞെടുപ്പില്‍ തോറ്റ ശേഷം ഇനി വര്‍ഗീയത നിലപാടാണ് നല്ലതെന്ന അവസ്ഥയിലാണ് സര്‍ക്കാര്‍. അതുകൊണ്ടാണ് രണ്ട് തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് തോറ്റതെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Sunday 04 Jan 2026 10.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google