Thursday, March 19, 2026 Last Updated 1 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 08.40 PM

അബുദാബിയില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു

താമസ സ്ഥലത്ത് അവശ നിലയില്‍ കാണപ്പെട്ട റഫീക്കിനെ എന്‍എംസി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
abudhabi, death

കാസര്‍കോട് ഉപ്പള സ്വദേശി അബുദാബിയില്‍ മരണപ്പെട്ടു. ഖലീഫ സിറ്റിയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മദ് റഫീക്കാണ് (28)മരണപ്പെട്ടത്. താമസ സ്ഥലത്ത് അവശ നിലയില്‍ കാണപ്പെട്ട റഫീക്കിനെ എന്‍എംസി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേശ്വരം എംഎല്‍എ; എ.കെ.എം അഷറഫിന്റെ ഇളയുപ്പ മോനുവെന്ന അബ്ദുറഹിമാന്റെയും നഫീസയുടെയും മകനാണ് റഫീക്.

മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ശ്രമം കെഎംസിസി പ്രവര്‍ത്തകര്‍ നടത്തി വരുന്നുണ്ട്. ആറ് വര്‍ഷത്തോളമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന റഫീക് നാട്ടില്‍ നിന്നും 4 മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.

Ads by Google
Saturday 03 Jan 2026 08.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google