Thursday, March 19, 2026 Last Updated 1 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 03 Jan 2026 08.01 AM

വൈസ് പ്രസിഡന്റ് ഇന്ന് രാജിവെക്കും ; തൃശൂര്‍ മറ്റത്തൂരില്‍ വിമതരെ തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ്

uploads/news/2026/01/818782/matathur.jpg

തൃശൂര്‍: വന്‍ വിവാദമായി മാറിയ തൃശൂര്‍ മറ്റത്തൂരില്‍ വിമതരെ തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ്. ബിജെപിയുമായി സഖ്യം ചേര്‍ന്ന് വോട്ട് ചെയ്ത പഞ്ചായത്ത് അംഗങ്ങള്‍ക്ക് തെറ്റ് തിരുത്തി പാര്‍ട്ടിയിലേക്ക് തിരിച്ച് വരാന്‍ അവസരം നല്‍കുന്നതിനൊപ്പം ബിജെപി പിന്തുണയില്‍ മറ്റത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ നൂര്‍ജഹാന്‍ നവാസ് ഇന്ന് രാജിവെക്കുകയും ചെയ്യും.

വിമതരെ അനുനയിപ്പിച്ച് തിരികെ കൊണ്ടുവരുന്ന തിരക്കിലാണ് കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്റ ഇടപെട്ട് വിമത വിഭാഗം നേതാക്കളുമായി നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഫലമായിട്ടാണ് തീരുമാനം. വിമതയായി മത്സരിച്ച ടെസി മാത്യു പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ല എന്നായിരുന്നു വിമതപക്ഷത്തിന്റെ പ്രധാന നിര്‍ദേശം. പകരമാണ് വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസിനെ രാജിവെപ്പിക്കുന്നത്.

വിമത വിഭാഗം നേതാക്കള്‍ ഉന്നയിച്ച പരാതികളിലും അന്വേഷണം നടത്തും. മറ്റത്തൂരില്‍ ഡി.സി.സി നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും വിമതര്‍ക്ക് കെപിസിസി ഉറപ്പു നല്‍കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി വയനാട് നടക്കുന്ന ചിന്തന്‍ ശിബിരിന് മുന്‍പ് പ്രശ്‌നം പരിഹരിക്കണമെന്ന നേതാക്കളുടെ പൊതു അഭിപ്രായത്തിലാണ് ധാരണ. കെപിസിസി പ്രസിഡന്റ് പ്രതിപക്ഷ നേതാവ് മുതിര്‍ന്ന മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരെല്ലാം ചേര്‍ന്ന് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

Ads by Google
Saturday 03 Jan 2026 08.01 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google