Thursday, March 19, 2026 Last Updated 1 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Friday 02 Jan 2026 12.04 PM

എംഎല്‍എ യുടെ പേരിന് മുകളില്‍ നെയിംബോര്‍ഡ് ; പരാതിയ്ക്ക് ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്ന് ശ്രീലേഖ

uploads/news/2026/01/818703/sreelekha.jpg

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ വലിയ വിജയം നേടിയതിന് പിന്നാലെ ഓഫീസില്‍ പുതിയ നെയിം ബോര്‍ഡ് സ്ഥാപിച്ച് ശ്രീലേഖ. എംഎല്‍എ വി.കെ പ്രശാന്തിന്റെ നെയിംബോര്‍ഡിന് മുകളിലാണ് കൗണ്‍സിലര്‍ ബോര്‍ഡ് വെച്ചത്. അതിക്രമിച്ച് കയറി എന്ന പരാതിയില്‍ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കരുതെന്നും പ്രതികരിച്ചിട്ടുണ്ട്. നെയിം ബോര്‍ഡിന്റെ ചിത്രങ്ങളും സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തു.

ശ്രീലേഖക്കെതിരെ മുഖ്യമന്ത്രിക്ക് അഭിഭാഷകന്‍ പരാതി നല്‍കിയ സംഭവത്തിലായിരുന്നു പ്രതികരണം. ഏതോ ഒരു കമ്യൂണിസ്റ്റ് വക്കീല്‍ മുഖ്യമന്ത്രിക്ക് തനിക്കെതിരെ പരാതി നല്‍കി. എംഎല്‍എയുടെ ഓഫീസില്‍ അതിക്രമിച്ചു കയറിയെന്നാണ് പരാതി. അനന്തര നടപടിക്ക് പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി എന്നാണ് അറിയുന്നത്. ഇതിനെയാണ് ഓല പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്ന് പറയുന്നതെന്നും പറഞ്ഞു.

നേരത്തേ എംഎല്‍എ വി.കെ പ്രശാന്തിന്റെ നെയിംബോര്‍ഡിന് മുകളില്‍ തന്റെ നെയിംബോര്‍ഡ് സ്ഥാപിച്ചതിനെയും ന്യായീകരിച്ചു. നെയിം ബോര്‍ഡ് സ്ഥാപിച്ചത് തന്റെ കാശ് മുടക്കിയാണെന്നും പറഞ്ഞു. മുന്‍ കൗണ്‍സിലര്‍മാര്‍ ഇരുന്ന കെട്ടിടമാണ്. കോര്‍പ്പറേഷന്‍ അംഗീകരിച്ച് തന്ന മുറിയാണ്. അതെങ്ങനെ അതിക്രമം ആകുമെന്ന് മനസ്സിലാകുന്നില്ലാന്നായിരുന്നു ഇക്കാര്യത്തില്‍ പ്രതികരണം.

Ads by Google
Friday 02 Jan 2026 12.04 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google