Thursday, March 19, 2026 Last Updated 1 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Friday 02 Jan 2026 09.38 AM

സാമ്പത്തിക ഇടപാടുകളെല്ലാം നിയമാനുസൃതം; തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നെന്ന് നടന്‍ ജയസൂര്യ

uploads/news/2026/01/818685/jayasurya11.jpg

കൊച്ചി: പരസ്യത്തിന്റെ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടുന്നവര്‍ എത്തരക്കാരാണെന്ന് അറിയാന്‍ പറ്റില്ലെന്നും തനിക്കെതിരെ തെറ്റായ പ്രചരണങ്ങള്‍ മാധ്യമങ്ങള്‍ നടത്തുന്നെന്നും വിശദീകരണവുമായി നടന്‍ ജയസൂര്യ. സേഫ് ബോക്‌സ് ആപ്പ് തട്ടിപ്പുകേസില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലിന് പിന്നാലെ സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ജയസൂര്യയുടെ വിശദീകരണം.

ഇതുവരെ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളെല്ലാം നിയമാനുസൃതം ആണെന്നും ജയസൂര്യ വ്യക്താക്കുന്നു. രണ്ടുതവണ ഇഡിക്ക് മുമ്പാകെ ഹാജരായിട്ടുണ്ട്. എന്നാല്‍ ഏഴാം തീയതി ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പറയുന്നു. സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയിരുന്ന ജയസൂര്യയെയും ഭാര്യ സരിതയേയും ഇ.ഡി. ചോദ്യം ചെയ്തിരുന്നു.

സേവ് ബോക്‌സ് നിക്ഷേപത്തട്ടിപ്പ് കേസില്‍ 2023 ജനുവരിയില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീമിനെ കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി. നൂറിലധികം പേരില്‍നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

Ads by Google
Friday 02 Jan 2026 09.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google