Thursday, March 19, 2026 Last Updated 3 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Friday 02 Jan 2026 08.32 AM

സിപിഎമ്മിന്റെയും സിപിഐയുടെയും നട്ടെല്ല് ഈഴവ പിന്നോക്ക വിഭാഗങ്ങള്‍ ; എന്നിട്ടും തൊട്ടുകൂടായ്മയെന്ന് യോഗനാദം

uploads/news/2026/01/818683/vellappally-nateasan.jpg

കൊല്ലം: ഈഴവ പിന്നാക്ക വിഭാഗങ്ങളാണ് സിപിഎമ്മിന്റെയും സിപിഐയുടെയും നട്ടെല്ലെന്നും എന്നാല്‍ സിപിഐയുടെ പുതിയ നേതൃത്വത്തിന് അക്കാര്യത്തില്‍ ബോധ്യമില്ലാതായെന്നും എസ്എന്‍ഡിപി യോഗം മുഖമാസിക യോഗനാദം. മുഖ്യമന്ത്രിയുടെ കാറില്‍ എസ്എന്‍ഡിപിയോഗം അദ്ധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്‍ കയറിയതുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്ന യാത്രാവിവാദം തൊട്ടുകൂടായ്മയുടെ രൂപമാണെന്നും വിമര്‍ശനം.

‘തൊട്ടുകൂടായ്മയുടെ വികൃതമുഖ’മെന്ന തലക്കെട്ടിലാണ് ലേഖനം. സ്വാതന്ത്ര്യം ലഭിച്ച് 78 വര്‍ഷം കഴിഞ്ഞിട്ടും അധസ്ഥിത വിഭാഗങ്ങളോടുള്ള അയിത്തം തുടരുന്നതിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ കാറില്‍ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ യാത്രയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന അപഹാസ്യ ചര്‍ച്ചകളെന്നും വിമര്‍ശിച്ചു. യാത്രാ വിവാദത്തില്‍ തെളിയുന്നത് തൊട്ടുകൂടായ്മയുടെ വികൃത മുഖമെന്നാണ് മാസികയില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

സവര്‍ണ്ണരോ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള ആളോ മുഖ്യമന്ത്രിയുടെ കാറില്‍ കയറിയാല്‍ ഇത്തരത്തില്‍ ചര്‍ച്ചകള്‍ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. പരിഹാസങ്ങള്‍ക്കും വിമര്‍ശനത്തിനും കാരണം പിന്നാക്കക്കാരനെ കാറില്‍ കയറ്റിയതുമാത്രമാണെന്നും പറയുന്നു. വെളളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിക്കൊണ്ടുപോയത് രാജ്യദ്രോഹം പോലെ വരുത്തിതീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും വിവാദം പിന്നോക്ക പിന്നാക്ക സമുദായത്തിന് ലഭിക്കുന്ന അംഗീകാരം ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതിന്റെ വേദനയാണെന്നും ലേഖനത്തില്‍ പറയുന്നു.

മുസ്ലീംലീഗിനെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ മുന്നില്‍ നിര്‍ത്തി അധികാരത്തിലേറി മതഭരണം നടപ്പാക്കാമെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ബലത്തില്‍ മുസ്ലീംലീഗ് സ്വപ്നം കാണുന്നതെന്നാണ് യോഗനാദത്തിലെ വിമര്‍ശനം.

Ads by Google
Friday 02 Jan 2026 08.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google