Thursday, March 19, 2026 Last Updated 6 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Friday 02 Jan 2026 07.45 AM

വെള്ളാപ്പള്ളിയുടെ കാര്‍ യാത്രയും മുഖ്യമന്ത്രിയുടെ പ്രതികരണവും ; സിപിഐ നേതൃത്വത്തിന് കടുത്ത അതൃപ്തി

uploads/news/2026/01/818643/pinarayi-vijayan1.jpg

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ മുഖ്യമന്ത്രയെ കുറ്റപ്പെടുത്തിയതിന് പിന്നാലെ വെള്ളാപ്പള്ളി നടേശന്‍ വിഷയത്തിലും മുഖ്യമന്ത്രിയുമായി സിപിഐ ഇടയുന്നു. മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തില്‍ സിപിഐ നേതൃത്വത്തിന് കടുത്ത അതൃപ്തിയാണുള്ളത്. സിപിഐ യെ ലക്ഷ്യമിട്ട് വെള്ളാപ്പള്ളി നടത്തിയ ചതിയന്‍ ചന്തു പരാമര്‍ശത്തിലും വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതും വലിയ ചര്‍ച്ചയാകുകയാണ്.

വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതില്‍ ശരികേട് ഒന്നും തോന്നിയില്ലെന്നും മുഖ്യമന്ത്രി നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തിയ ചതിയന്‍ ചന്തു പരാമര്‍ശം മുഖ്യമന്ത്രി തള്ളി. സിപിഐ ചതിക്കുന്ന പാര്‍ട്ടിയാണെന്ന അഭിപ്രായം ഇല്ലെന്ന് പറഞ്ഞിരുന്നു. സിപിഐ ചതിക്കുമെന്നും വഞ്ചനകാട്ടുമെന്നും കരുതുന്നില്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഒരാളെ മുഖ്യമന്ത്രി കാറില്‍ കയറ്റുന്നത് വ്യക്തിപരമായ വിഷയമാണെന്നായിരുന്നു സിപിഐ നേതാക്കളും പ്രതികരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞ രീതിയാണ് ചൊടിപ്പിച്ചത്.

അയ്യപ്പ സംഗമത്തിനെത്തിയപ്പോള്‍ വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതില്‍ സിപിഐയുടെ വിമര്‍ശനം തള്ളിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയന്‍ എന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത്. താന്‍ ആയിരുന്നെങ്കില്‍ അങ്ങനെ ചെയ്യില്ലായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം ബിനോയ് വിശ്വം പറഞ്ഞത്.

Ads by Google
Friday 02 Jan 2026 07.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google