Thursday, March 19, 2026 Last Updated 2 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 12.39 PM

ശബരിമലയില്‍ കൂടുതല്‍ സ്വര്‍ണ്ണക്കൊള്ളയെന്ന് റിപ്പോര്‍ട്ട് ; ദ്വാരപാലക, കട്ടിളപാളികള്‍ക്ക് പുറമേ പ്രഭാമണ്ഡലവും അടിച്ചുമാറ്റി

uploads/news/2026/01/818530/sabarimala.gif

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതല്‍ കൊള്ള നടന്നതായി എസ്‌ഐടി റിപ്പോര്‍ട്ട്. ദ്വാരപാലക പാളിക്കും കട്ടിളപ്പാളിക്കും പുറമേ ശ്രീകോവിലിന് മുകളില്‍ പതിച്ചിട്ടുള്ള കട്ടിളപ്പാളിയോട് ചേര്‍ന്ന് വരുന്ന ശിവ, വ്യാളി രൂപങ്ങള്‍ ഉള്‍പ്പെടെയുള്ളവ വരുന്ന പ്രഭാമണ്ഡലത്തിലെ സ്വര്‍ണ്ണവും അടിച്ചുമാറ്റിയെന്നാണ് കണ്ടെത്തിയത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമുണ്ട്.

നിലവില്‍ ദ്വാരപാലകപ്പാളിയിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണ്ണക്കൊള്ളയിലാണ് എസ്‌ഐടി കേസ് എടുത്തിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ടിലാണ് കൂടുതല്‍ സ്വര്‍ണ്ണം അടിച്ചുമാറ്റിയതായി കണ്ടെത്തിയിരിക്കുന്നത്. ശാസ്ത്രീയ പരിശോധനയിലൂടെയേ എത്രമാത്രം സ്വര്‍ണ്ണം നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് കണ്ടെത്താനാകു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ടെത്തിയ സ്വര്‍ണ്ണത്തേക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണം കണക്കിലുണ്ടെന്നാണ് കണ്ടെത്തല്‍.

കൊല്ലം വിജിലന്‍സ് കോടതിയിലാണ് എസ്‌ഐടി റിപ്പോര്‍ട്ടിലാണ് വിവരമുള്ളത്. സ്വര്‍ണ്ണം വേര്‍തിരിച്ചതില്‍ സ്മാര്‍ട്ട് ക്രീയേഷന്‍സിനും പങ്കുണ്ടെ ന്നാണ് വിവരം. പത്മകുമാര്‍ ചുമതലയില്‍ ഇരുന്ന കാലത്താണ് ഇവയെല്ലാം നടന്നിരിക്കുന്നതെന്നാണ് സൂചന. എത്ര സ്വര്‍ണ്ണം കടത്തി എവിടേയ്ക്ക് കൊണ്ടുപോയി, അതിന്റെ മൂല്യം എത്ര തുടങ്ങിയ കാര്യങ്ങള്‍ കൂടി പുറത്തുവരേണ്ടതുണ്ട്. പണിക്കൂലിയായി എടുത്ത സ്വര്‍ണം പങ്കജ് ഭണ്ഡാരി എസ്‌ഐ ടിക്ക് മുന്നില്‍ ഹാജരാക്കി. കൊള്ളയടിച്ചതിന് തത്തുല്ല്യമായി 109. 243 ഗ്രാം സ്വര്‍ണമാണ് എസ്‌ഐടിക്ക് സ്മാര്‍ട്ട് ക്രിയേഷന്‍സ് കൈമാറിയത്.

Ads by Google
Thursday 01 Jan 2026 12.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google