Thursday, March 19, 2026 Last Updated 5 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 01 Jan 2026 10.50 AM

എസ്‌ഐടിയുടെ മുമ്പില്‍ പോകും മുമ്പ് എല്ലാം മാധ്യമങ്ങളെ അറിയിക്കും ; ഒളിച്ചോടാനില്ലെന്ന് അടൂര്‍ പ്രകാശ്

uploads/news/2026/01/818522/adoor-prakash.gif

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സോണിയാഗാന്ധിയെ കാണാനായി അപ്പോയ്ന്‍മെന്റ് എടുത്തു കൊടുത്തത് താനല്ലെന്നും അതാരാണെന്ന് തനിക്ക് അറിയുകയുമില്ലെന്നും അടൂര്‍ പ്രകാശ്. എസ്‌ഐടിയുടെ മുമ്പില്‍ പോകുന്നതിന് മുമ്പ് തനിക്കറിയാവുന്ന വിവരങ്ങള്‍ മാധ്യമങ്ങളെ കൃത്യമായി അറിയിക്കുമെന്നും അടൂര്‍പ്രകാശ് എം.പി.

ശബരിമല കേസില്‍ എസ്‌ഐടി ചോദ്യം ചെയ്യലിന് വിളിച്ചേക്കുമെന്ന് മാധ്യമവാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം. എസ്‌ഐടി തന്നെ വിളിച്ചാല്‍ മാധ്യമങ്ങളെ കൂടി അനുവദിക്കാന്‍ ആവശ്യപ്പെടും. അതിന് അനുവാദം കിട്ടിയില്ലെങ്കില്‍ എന്താണ് അവരേട് പറയാന്‍ പോകുന്നതെന്ന വിവരം കാലേകൂട്ടി അറിയിക്കുന്നതായിരിക്കുമെന്നും പറഞ്ഞു.

ആറ്റിങ്ങല്‍ എംപി ആയിരിക്കെ ഉണ്ണികൃഷ്ണന്‍ പോറ്റി രണ്ടുതവണ തന്നെ വന്നു കണ്ടിട്ടുണ്ടെന്നും അന്നു അയാള്‍ കാട്ടുകള്ളനാണെന്ന് അറിയില്ലായിരുന്നെന്നും പറഞ്ഞു. ശബരിമലയില്‍ നല്‍കുന്ന അന്നദാന ചടങ്ങിന് ഉദ്ഘാടകനാകാന്‍ ക്ഷണിക്കാന്‍ വന്നതായിരുന്നു. അതാണ് പോറ്റിയുമായുള്ള ഏക ബന്ധമെന്നും പറഞ്ഞു. എസ്‌ഐടി വിളിച്ചാല്‍ എവിടെ ചെല്ലാനായാലും വിവരങ്ങള്‍ നല്‍കും.

തന്നെ ചോദ്യം ചെയ്യാന്‍ വിളിക്കുമെന്ന വിവരം അറിഞ്ഞത് തന്നെ മാധ്യമങ്ങളിലൂടെയാണ്. വര്‍ക്കലയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മാതൃഭൂമി റിപ്പോര്‍ട്ടറാണ് ഇക്കാര്യം ആദ്യം ചോദിച്ചത്. എന്നാല്‍ എസ്‌ഐടിയെ പേടിക്കാനുമില്ല ഒളിച്ചോടാനുമില്ല. അടൂര്‍ പ്രകാശ് തന്റെ സ്വന്തം മണ്ഡലത്തില്‍ തന്നെ കാണുമെന്നും പറഞ്ഞു. ഒന്നും മറച്ചുവെയ്ക്കാനില്ലെന്നും പറഞ്ഞു.

Ads by Google
Thursday 01 Jan 2026 10.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google