Thursday, March 19, 2026 Last Updated 3 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 31 Dec 2025 08.47 PM

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന സഭാ സമ്മേളനം ജനുവരി 20ന് തുടങ്ങും; ബജറ്റ് 29ന്

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന സഭാ സമ്മേളനമാണിത്.
last assembily

നിയമസഭാ സമ്മേളനം ജനുവരി 20 മുതൽ വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന സഭാ സമ്മേളനമാണിത്. ജനുവരി 20ന് നയപ്രഖ്യാപന പ്രസംഗം. 29നാണ് ബജറ്റ്. പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനമാണിത്.

കൊച്ചി ക്യാൻസർ റിസർച്ച് സെൻററിൽ 159 തസ്തികള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു. കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്‍ററില്‍ 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികകളുമാണ് സൃഷ്ടിക്കുക. കേരള അഗ്രോ മിഷനറി കോർപ്പറേഷനിലെയും കേരള സ്റ്റോക്ക് ഡെവലപ്മെൻറ് ബോർഡ് ലിമിറ്റഡിലെയും പെൻഷൻ പ്രായം 60 വയസായി ഉയർത്തി. ഗ്രാമപ‌ഞ്ചായത്ത്, നഗരസഭ, സാംസ്കാരിക നിലയങ്ങള്‍, പഞ്ചായത്ത് ലൈബ്രറികള്‍, ശിശുമന്ദിരങ്ങള്‍ എന്നിവിടങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരെയും പത്തോ അതിലധികമോ വർഷമായി തുടർച്ചയായി പ്രവർത്തിച്ചു വരുന്നരെയുമാണ് നിലവിൽ സ്ഥിരപ്പെടുത്തുക.

Ads by Google
Wednesday 31 Dec 2025 08.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google