Thursday, March 19, 2026 Last Updated 1 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 31 Dec 2025 01.44 PM

മലപ്പുറത്തെക്കുറിച്ചുള്ള ചോദ്യം വന്നു ; മാധ്യമങ്ങളോട് ക്ഷുഭിതനായി വെള്ളാപ്പള്ളി നടേശന്‍

uploads/news/2025/12/818368/vellappally.jpg

തിരുവനന്തപുരം: മലപ്പുറത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രകോപിതനായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറത്ത് എസ്എന്‍ഡിപിക്ക് സ്‌കൂള്‍ തുടങ്ങാനാവുന്നില്ലെന്ന വിഷയത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരുടെ മൈക്ക് തട്ടിമാറ്റാനും ശ്രമം നടത്തി.

വര്‍ക്കല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പരിപാടിക്ക് ശേഷം മാധ്യമങ്ങള്‍ വളഞ്ഞപ്പോഴായിരുന്നു പ്രകോപിതനായതും ദേഷ്യപ്പെട്ടതും. താങ്കള്‍ വര്‍ഗീയവാദിയാണെന്ന് പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് താന്‍ മലപ്പുറത്തെക്കുറിച്ച് എന്താണ് പറഞ്ഞതെന്നും മൂന്ന് ജില്ലകളില്‍ സ്‌കൂള്‍ തുടങ്ങാനാകുന്നില്ലെന്നാണ് പറഞ്ഞതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

മലപ്പുറത്ത് എസ്എന്‍ഡിപിക്ക് സ്‌കൂള്‍ തുടങ്ങാനാവുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞപ്പോള്‍ സ്ഥലം കിട്ടാത്തതാണോ തടസ്സമെന്ന് മാധ്യമങ്ങള്‍ ചോദിച്ചു. 'സ്ഥലമുണ്ട്, അനുമതി കിട്ടുന്നില്ല' എന്നായിരുന്നു മറുപടി. തുടര്‍ന്ന് ഒന്‍പത് വര്‍ഷമായി പിണറായി സര്‍ക്കാരല്ലേ ഭരിക്കുന്നതെന്ന് ചോദിച്ചപ്പോഴാണ് വെള്ളാപ്പള്ളി ക്ഷുഭിതനായി പ്രതികരിച്ചത്.

Ads by Google
Wednesday 31 Dec 2025 01.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google