Thursday, March 19, 2026 Last Updated 5 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 31 Dec 2025 01.22 PM

ശബരിമല യുവതീ പ്രവേശനം; ഒന്‍പത് അംഗ ഭരണഘടനാ ബെഞ്ചിന്റെ സാധ്യത പരിശോധിക്കാന്‍ സുപ്രീംകോടതി

uploads/news/2025/12/818367/suprem-court.jpg

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ പുതിയ ഭരണഘടനാ ബഞ്ച് രൂപീകരിക്കുന്നതിനുള്ള സാധ്യത നോക്കുമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങളാണ് ബെഞ്ചിന്റെ പരിഗണയില്‍ വരികയെന്നും പറഞ്ഞു.
ഒന്‍പത് അംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.

മതാചാരങ്ങളില്‍ കോടതി ഇടപ്പെട്ട് ലിംഗസമത്വം ഉറപ്പാക്കണമോ എന്നതും പരിശോധിക്കാന്‍ ആണ് ഒരുങ്ങുന്നതെന്ന് ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചീഫ് ജസ്റ്റീസ് പറഞ്ഞു. വിഷയങ്ങളുടെ സ്വഭാവം അനുസരിച്ച് സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതായതിനാല്‍ എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും 9 അംഗ ഭരണഘടന സുപ്രീംകോടതി രൂപീകരിക്കുക.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള 2018 ലെ സുപ്രീംകോടതി 5 അംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനപരിശോധിക്കണം എന്ന ആവശ്യങ്ങള്‍ നേരത്തേ ഉയര്‍ന്നിരുന്നു. ഈ വിഷയം വിശാല ഭരണഘടന ബെഞ്ചിന് വിട്ടിരിക്കുകയാണ്. തുടര്‍ന്ന് വിശാല ബഞ്ച് രൂപീകരിച്ച് വാദം ആരംഭിച്ച എങ്കിലും കോവിഡ് മൂലം അതും പാതിവഴിയില്‍ മുടങ്ങിയിരുന്നു.

Ads by Google
Wednesday 31 Dec 2025 01.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google