Thursday, March 19, 2026 Last Updated 5 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 02.20 PM

അടിമാലി എസ്എച്ച്ഒ ലൈജുമോനെതിരെ പരാതിയുമായി അടിമാലി സ്വദേശി

ഇരുകരണത്തും എസ് എച്ച് ഓ ലൈജുമോൻ സി വി മർദ്ദിച്ചു എന്നാണ് ആരോപണം
adimali s  h o

അടിമാലിയിൽ പോലീസ് സ്റ്റേഷനിൽ എത്തിയ ആളെ എസ് എച്ച് ഓ മർദ്ദിച്ചതായി പരാതി. അടിമാലി സ്വദേശി പി. ആർ അനിൽകുമാറിനാണ് മർദ്ദനമേറ്റത്.

ഇരുകരണത്തും എസ് എച്ച് ഓ ലൈജുമോൻ സി വി മർദ്ദിച്ചു എന്നാണ് ആരോപണം. മുറിക്കുള്ളിൽ കൂട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നും പരാതിയുണ്ട്. അനിൽകുമാർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് സ്റ്റേഷനിൽ എത്തിയ അനിൽകുമാർ അനാവശ്യമായി ബഹളമുണ്ടാക്കി എന്നാണ് എസ് എച്ച് ഒ ലൈജുവി​െ​ന്‍റ വാദം. സംഭവത്തിൽ ഇടുക്കി ഡിവൈഎസ്പി വിശദീകരണം തേടിയിട്ടുണ്ട്.

രാവിലെ കല്ലാറുകുട്ടിയിൽ വാഹനങ്ങൾ കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിനിടയായിരുന്നു സംഭവം. അനിൽകുമാറിന്റെ ബന്ധുവിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

Ads by Google
Tuesday 30 Dec 2025 02.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google