Thursday, March 19, 2026 Last Updated 5 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 01.30 PM

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു

uploads/news/2025/12/818163/kadakam-palli.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. ശനിയാഴ്ചയാണ് എസ്‌ഐടി ചോദ്യം ചെയ്യല്‍ നടത്തിയതെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഇറങ്ങിയ പിഎസ് പ്രശാന്തിനെയും ചോദ്യം ചെയ്യലിന് വിധേയമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. സ്വര്‍ണ്ണക്കൊള്ളയില്‍ നിര്‍ണ്ണായക നീക്കമാണ് ഇത്.

എസ്‌ഐടി ഹൈക്കോടതിയില്‍ ഇന്ന്് ഇടക്കാല റിപ്പോര്‍ട്ട് നല്‍കാനിരിക്കെയാണ് കടകംപള്ളിയെ ചോദ്യം ചെയ്തത്. കേസില്‍ നേരത്തേ എ പത്മകുമാറിനെ ചോദ്യം ചെയ്തതില്‍ നിര്‍ണ്ണായക മൊഴികള്‍ ഉണ്ടെന്ന് നേരത്തേ വിവരം ഉണ്ടായിരുന്നു. സ്വര്‍ണ്ണക്കൊള്ള നടക്കുന്ന സമയത്ത് ദേവസ്വം മന്ത്രിയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍. ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ അപേക്ഷയില്‍ഫയല്‍ നീക്കം നടത്തിയിട്ടുണ്ട്. മന്ത്രിയുെട ഓഫീസില്‍ നിന്നാണോ നിര്‍ദേശം വന്നതെന്നടക്കമുള്ള കാര്യങ്ങളാണ് ചോദിച്ചതെന്നാണ് വിവരം.

അന്വേഷണസംഘം നേരിട്ട് എത്തിയാണ് ചോദ്യം ചെയ്തതെന്നാണ് വിവരം. ചോദ്യം ചെയ്യല്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ ആയിരുന്നില്ലെന്നും രണ്ടു മണിക്കൂറിലേറെ സമയം ചോദ്യം ചെയ്തതായുമാണ് വിവരം. വളരെ രഹസ്യ സ്വഭാവത്തിലായിരുന്നു ചോദ്യം ചെയ്തതെന്നും കേസില്‍ മറ്റു പ്രതികള്‍ പങ്കുവെച്ച വിവരം അനുസരിച്ചാണ് ചോദ്യം ചെയ്യല്‍ നടത്തിയതെന്നുമാണ് വിവരം. അതേസമയം എവിടെവെച്ചാണ് ചോദ്യം ചെയ്തതെന്നോ എന്തെല്ലാം വിവരങ്ങളാണ് ചോദിച്ചറിഞ്ഞതെന്നുമുള്ള കാര്യങ്ങള്‍ ഇനിയും പുറത്തുവരേണ്ടതുണ്ട്.

മുന്‍ ദേവസ്വം 2024-25 ലും പാളികള്‍ സ്വര്‍ണ്ണം പൂശാന്‍ കൊടുത്തുവിടാന്‍ തീരുമാനം എടുത്തിരുന്നു. ആദ്യം തീരുമാനം എടുത്തിരുന്നെങ്കിലും തിരുവാഭരണ കമ്മീഷന്‍ തീരുമാനം തിരുത്തുകയും ചെയ്തിരുന്നു. ഈ വിവരം അറിയുന്നതിനാണ് പ്രശാന്തിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.

Ads by Google
Tuesday 30 Dec 2025 01.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google