Thursday, March 19, 2026 Last Updated 3 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 01.07 PM

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് തെറ്റുതിരുത്താന്‍ എല്‍ഡിഎഫ് ; മൂന്ന് മേഖലകളില്‍ ജാഥ നടത്താന്‍ തീരുമാനം

uploads/news/2025/12/818156/LDF.jpg

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി മുന്നില്‍ കണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് തെറ്റുതിരുത്താന്‍ എല്‍ഡിഎഫ്. കേരളത്തിന്റെ മൂന്ന് മേഖലകളിലെയും ജനങ്ങള്‍ക്ക് ഇടയിലേക്ക് ഇറങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഇടതുപക്ഷത്തെ പ്രമുഖ കക്ഷികളിലെ നേതാക്കളുടെ നേൃതത്വത്തില്‍ ജാഥയാണ് പദ്ധതിയിടുന്നത്. ബിനോയ് വിശ്വം, എം.വി. ഗോവിന്ദന്‍, ജോസ്.കെ. മാണി എന്നിവര്‍ നേതൃത്വം നല്‍കും.

തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെയാണ് തെക്കന്‍ മേഖലാ ജാഥ കടന്നുപോകുന്നത്. ഈ ജാഥ ബിനോയ് വിശ്വമാകും നയിക്കുക. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ മധ്യമേഖല ജാഥ കടന്നുപോകും. ഇത് ജോസ്. കെ. മാണിയും കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ എംവി ഗോവിന്ദന്‍ പര്യടനം നടത്തും.

വൈസ് ക്യാപ്റ്റന്മാരേയും മാനേജര്‍മാരേയും ജാഥ അംഗങ്ങളേയും അടുത്തയാഴ്ച ചേരുന്ന എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം തീരുമാനിക്കും.
ജാഥ സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ പങ്കെടുക്കും. കേന്ദ്രത്തിന്റെ കേരളത്തോടുള്ള അവഗണനയും സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും നവകേരള പദ്ധതികളുമാണ് ജാഥയുടെ മുഖ്യവിഷയം. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വികളെ കുറിച്ചുള്ള വിലയിരുത്തലുകളും പഠനങ്ങളും നടത്തുന്ന തിരക്കിലാണ് ഇടതുപക്ഷത്തെ പ്രമുഖ പാര്‍ട്ടികള്‍.

Ads by Google
Tuesday 30 Dec 2025 01.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google