Thursday, March 19, 2026 Last Updated 3 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 10.44 AM

എല്ലാം അറിയാവുന്നത് പത്മകുമാറിന് ; പറഞ്ഞ പേപ്പറില്‍ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്തതെന്ന് വിജയകുമാര്‍

uploads/news/2025/12/818136/sabarimala-gold-pali.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ കാര്യങ്ങള്‍ എല്ലാം അറിയാവുന്നത് എ പത്മകുമാറിനാണെന്നും സഖാവ് പറഞ്ഞപ്പോള്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും എന്‍ വിജയകുമാര്‍. വായിച്ചു നോക്കാതെ പറയുന്നിടത്ത് ഒപ്പു വെയ്ക്കുകയാണ് ചെയ്തത്. സര്‍ക്കാരിന് ഇനിയും നാണക്കേട് ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് കീഴടങ്ങിയതെന്നും എന്‍ വിജയകുമാര്‍ മൊഴി നല്‍കി.

പാളികള്‍ പുതുക്കണമെന്നു ദേവസ്വം ബോര്‍ഡില്‍ പറഞ്ഞത് പത്മകുമാറാണെന്നും പറഞ്ഞു. വിജയകുമാറിന്റെ മൊഴി പൂര്‍ണമായി അന്വേഷണം സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് എന്‍.വിജയകുമാറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കാന്‍ ദേവസ്വം മാന്വല്‍ തിരുത്തി. മാന്വല്‍ തിരുത്തിയതില്‍ പത്മകുമാറിനും എന്‍.വിജയകുമാറിനും കെ.പി ശങ്കര ദാസിനും പങ്കുണ്ടെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂവരും അറിഞ്ഞുകൊണ്ടാണ് പാളികള്‍ പോറ്റിക്ക് കൊടുത്തുവിട്ടതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക ലാഭം ആഗ്രഹിച്ച് ഇരുവരും പത്മകുമാറിന് കൂട്ടുനിന്നെന്നും എസ്‌ഐടി പറയുന്നു. അതിനിടയില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ചോദ്യം ചെയ്യലിന് എസ്‌ഐടിയ്ക്ക് മുമ്പാകെ ഡി മണിയും ഹാജരായി.

Ads by Google
Tuesday 30 Dec 2025 10.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google