Thursday, March 19, 2026 Last Updated 0 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 30 Dec 2025 09.32 AM

കുതിരവട്ടത്ത് നിന്നും കൊലക്കേസ് പ്രതി ചാടിപ്പോയി ; മാനസീകരോഗി രക്ഷപ്പെട്ടത് ശുചിമുറിയുടെ ഭിത്തി തുരന്ന്

uploads/news/2025/12/818131/mental-hospital.jpg

തിരുവനന്തപുരം: കുതിരവട്ടം മാനസീകാരോഗ്യ ആശുപത്രിയില്‍ നിന്നും ചാടിയ കൊലപാതകക്കേസ് പ്രതിയ്ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കി. ദൃശ്യ വധക്കേസ് പ്രതി വിനീഷാണ് മാനസീകാരോഗ്യ കേന്ദ്രത്തിന്റെ ശുചിമുറിയുടെ ഭിത്തി തുരന്ന് തുളയുണ്ടാക്കി രക്ഷപ്പെട്ടത്. അക്രമവാസനയുള്ള പ്രതിയാണ്. രാത്രി 10 മണിക്കും 11 മണിക്കും ഇടയിലുള്ള സമയത്തായിരുന്നു ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് വിവരം.

കൊലപാതകക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന പ്രതിയെ മാനസീകാസ്വാസ്ഥ്യം കാണിച്ചതിനെ തുടര്‍ന്നായിരുന്നു കുതിരവട്ടത്ത് എത്തിച്ചത്. ഡിസംബര്‍ 10 നായിരുന്നു ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്. സെല്ലില്‍ മരുന്നുകൊടുക്കാന്‍ വന്നപ്പോഴാണ് വിനീഷ് രക്ഷപ്പെട്ടതായി മനസ്സിലാക്കിയത്. രാത്രി 10 മണിയോടെ ആദ്യ റൗണ്ട് മരുന്നു കൊടുക്കാന്‍ വന്നപ്പോള്‍ പ്രതി സെല്ലില്‍ ഉണ്ടായിരുന്നു.

11 മണിക്ക് മരുന്നു കൊടുക്കാന്‍ വന്നപ്പോള്‍ വിളിച്ചിട്ടും വിളി കേട്ടില്ല. തുടര്‍ന്ന് സെല്ല് തുറന്ന് പരിശോധന നടത്തിയപ്പോഴാണ് പ്രതി സെല്ലില്‍ ഇല്ലെന്ന് കണ്ടെത്തിയത്. ശുചിമുറിയുടെ ഭിത്തി തുരന്നാണ് പ്രതി രക്ഷപ്പെട്ടതെന്നും കണ്ടെത്തുകയായിരുന്നു. പ്രതിയുടെ ഫോട്ടോ സഹിതം കൈമാറിയിട്ടുണ്ട്. അതേസമയം മാനസീകാസ്വാസ്ഥ്യം ഇയാളുടെ അഭിനയമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

Ads by Google
Tuesday 30 Dec 2025 09.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google