Thursday, March 19, 2026 Last Updated 0 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Dec 2025 08.03 PM

ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ശനിയാഴ്ച പുലർച്ചെ നാലോടെ ഹൃദയാഘാതം മൂലമാണ് അന്ത്യം
christmas, baharin

ക്രിസ്മസ് അവധിക്ക് സൗദിയിൽ നിന്ന് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ പോയ കൊല്ലം പള്ളിക്കൽ വേളമാനൂർ സൗപർണികയിൽ ശശി കുമാർ (61) മരിച്ചു. ശനിയാഴ്ച പുലർച്ചെ നാലോടെ ഹൃദയാഘാതം മൂലമാണ് അന്ത്യം. മരണസമയത്ത് റൂമിൽ മറ്റാരുമുണ്ടായിരുന്നില്ല.

പ്രഭാത ഭക്ഷണവുമായി എത്തിയ സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറക്കാത്തതിനെ തുടർന്ന് ഹോട്ടൽ റിസപ്‌ഷനിൽ ബന്ധപ്പെട്ട് മുറി തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കിങ് ഫഹദ് ആശുപത്രി, സൗദി കാറ്ററിങ് കമ്പനി എന്നിവിടങ്ങളിൽ ഉൾപ്പെടെ 30 വർഷമായി ദമ്മാമിലും ജുബൈലിലുമായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ 10 വർഷമായി ഗാട്കോ കമ്പനിയുടെ കീഴിൽ സാറ്റോർപ്പ് ട്രാൻസ്‌പോർട്ടേഷൻ ഡിപ്പാർട്മെൻറിലെ ജീവനക്കാരനായിരുന്നു.

Ads by Google
Monday 29 Dec 2025 08.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google