Thursday, March 19, 2026 Last Updated 3 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Dec 2025 06.35 PM

കുവൈത്തിൽ അതിശൈത്യമെത്തുന്നു; താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴും

കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്കോ അതിൽ താഴെ മൈനസ് ഒന്ന് (-1) ഡിഗ്രിയിലേക്കോ എത്താൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
kuwait

കുവൈത്തിൽ ഈ മാസം അവസാനത്തോടെ താപനില കുത്തനെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ-ഒതൈബി മുന്നറിയിപ്പ് നൽകി. കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്കോ അതിൽ താഴെ മൈനസ് ഒന്ന് (-1) ഡിഗ്രിയിലേക്കോ എത്താൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.

കന്നുകാലി ഉടമകളും ഫാം ഉടമകളും മരുഭൂമി മേഖലകളിൽ മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

കാലാവസ്ഥാ നിരീക്ഷകനായ ഈസ റമദാനും വരാനിരിക്കുന്ന കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് സൂചനകൾ നൽകിയിട്ടുണ്ട്. ഞായറാഴ്ച പകൽ സമയത്ത് ആകാശം മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും പകൽ സമയങ്ങളിൽ താപനിലയിൽ നേരിയ വർദ്ധനവ് അനുഭവപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ads by Google
Monday 29 Dec 2025 06.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google