Thursday, March 19, 2026 Last Updated 3 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Dec 2025 12.12 PM

പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ നറുക്കെടുപ്പില്‍ പ്രസിഡന്റ് സ്ഥാനം എല്‍ഡിഎഫിന്

uploads/news/2025/12/818022/LDF.jpg

കാസര്‍കോട് : ജില്ലയിലെ പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുത്തപ്പോള്‍ എല്‍ഡിഎഫിന് മുന്‍തൂക്കം. എല്‍ഡിഎഫിന്റെ സി കെ സബിത പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

എല്‍ഡിഎഫിനും യുഡിഎഫിനും ഒന്‍പത് വീതവും ബിജെപിക്ക് ഒരംഗവുമാണുള്ളത്. കോറം തികയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവെച്ച ആലപ്പുഴ ജില്ലയിലെ വിയപുരത്ത് പ്രസിഡണ്ടായി എല്‍ഡിഎഫിലെ പി ഓമനയെ തിരഞ്ഞെടുത്തു.

ഭൂരിപക്ഷമില്ലാതിരുന്നിട്ട് കൂടി പ്രസിഡന്റായി പട്ടികജാതി വനിതാ സംവരണത്തില്‍ ഒരാളെ ജയിപ്പിച്ചെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് യുഡിഎഫിന് പ്രസിഡന്റ് പദവി തിരിച്ചടിയായി മാറിയത്. ആകെയുള്ള 14 സീറ്റില്‍ ആറ് യുഡിഎഫ്, 5 എല്‍ഡിഎഫ്, മൂന്ന് ബിജെപി എന്നിങ്ങനെയാണ് കക്ഷിനില. പട്ടികജാതി സ്ത്രീ സംവരണം ആയിരുന്നു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം.

യുഡിഎഫില്‍ നിന്ന് ഈ സ്ഥാനത്തേക്ക് ആരും വിജയിച്ചിരുന്നില്ല. പട്ടികവനിതാ സംവരണം ആയിരുന്ന കോട്ടയത്ത് എരുമേലിയിലും സമാനഗതിയില്‍ എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനത്ത് എത്തി. 22ാം വാര്‍ഡിലെ അംഗം അമ്പിളി സജീവനാണ് പ്രസിഡന്റ്. സംവരണ വിഭാഗത്തില്‍ യുഡിഎഫിന് ജയിച്ചവര്‍ ഇല്ലായിരുന്നു. അതുകൊണ്ട് യുഡിഎഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

Ads by Google
Monday 29 Dec 2025 12.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google