Thursday, March 19, 2026 Last Updated 2 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Dec 2025 09.22 AM

കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്ന് ഭരണം പിടിച്ച സംഭവം ; മറ്റത്തൂര്‍ വിഷയം രാഷ്ട്രീയ ആയുധമാക്കി എല്‍ഡിഎഫ്

uploads/news/2025/12/818005/congrass.jpg

തൃശൂര്‍: അപ്രതീക്ഷിതമായി കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന് ഭരണം പിടിച്ച സംഭവം പ്രതിപക്ഷത്തെ ആക്രമിക്കാന്‍ രാഷ്ട്രീയ ആയുധമാക്കാന്‍ എല്‍ഡിഎഫ്. മറ്റത്തൂര്‍ കോടാലിയില്‍ ഇന്ന് ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിക്കും. തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തിലാണ് എട്ടു കോണ്‍ഗ്രസ് അംഗങ്ങള്‍ നാലു ബിജെപി അംഗങ്ങളുമായി ചേര്‍ന്ന് ഭരണം പിടിച്ചെടുത്തത്.

വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പ്രതിഷേധയോഗം ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും. മറ്റത്തൂരില്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് എട്ടും രണ്ട് കോണ്‍ഗ്രസ് വിമതരും ബിജെപിക്ക് നാല് അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഇതില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയുമായി ചേര്‍ന്നു.

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എട്ട് പേരുടെയും വിമതരായി മത്സരിച്ച ഒരു സ്വതന്ത്രന്റെയും നാല് ബിജെപി അംഗങ്ങളുടെയും വോട്ടുകള്‍ നേടി കോണ്‍ഗ്രസ് വിമതയായി ജയിച്ച ടെസി ജോസ് പ്രസിഡന്റായി. യുഡിഎഫിന്റെ അംഗമായിരുന്ന നൂര്‍ജഹാന്‍ നവാസാണ് വൈസ് പ്രസിഡണ്ടായി വിജയിച്ചത്. സംഭവം വിവാദമായതോടെ രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ തീരുമാനത്തില്‍ നിന്നും പിന്തിരിഞ്ഞിട്ടുണ്ട്..

അതേസമയം തങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസ് ആണെന്നായിരുന്നു രാജിവച്ച് ബിജെപിയുമായി സഹകരിച്ച കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതികരണം. പാര്‍ട്ടിയോട് സംസാരിക്കാനുണ്ടെന്നും തങ്ങളെ കേള്‍ക്കണമെന്നും മുന്‍ കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഡിസിസി ഇതുവരെയും പ്രതികരണത്തിന് തയ്യാറായിട്ടില്ല. വാര്‍ഡ് മെമ്പര്‍മാരെ പിന്തുണയ്ക്കരുതെന്നും നിര്‍ദേശമുണ്ട്.

Ads by Google
Monday 29 Dec 2025 09.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google