Thursday, March 19, 2026 Last Updated 3 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 28 Dec 2025 06.44 PM

കേന്ദ്രത്തിനെതിരെ പ്രക്ഷോഭത്തിന് എൽഡിഎഫ്; ജനുവരി 12 ന് പ്രതിഷേധ സമരം

on

തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ സമരം പ്രഖ്യാപിച്ച് ഇടതുമുന്നണി. ഇന്നു നടന്ന എൽഡിഎഫ് നേതൃയോ​ഗത്തിലാണ് തീരുമാനം. ജനുവരി 12 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പ്രതിഷേധ സമരത്തിൽ മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കും.

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് , ക്ഷേമപെൻഷൻ കുടിശിക നൽകാത്തത്, തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് എൽഡിഎഫ് സമരം പ്രഖ്യാപിച്ചത്. കേന്ദ്രത്തിനെതിരെയുള്ള സമരപരമ്പരകളുടെ തുടക്കമാവും 12 നുള്ള പ്രതിഷേധമെന്ന് എൽഡിഎഫ് വ്യക്തമാക്കി.

Ads by Google
Sunday 28 Dec 2025 06.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google