Thursday, March 19, 2026 Last Updated 3 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 28 Dec 2025 06.19 PM

കാനഡയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മരണകാരണം ഹൃദയാഘാതമെന്ന് സൂചന

canada

തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍ പീറ്ററിന്റെയും ബിന്ദുവിന്റെയും മകന്‍ വര്‍ക്കി(23) ആണ് മരിച്ചത്. ന്യൂ ബ്രണ്‍സ്‌വിക്കിലെ മോങ്ടണില്‍ വെച്ചാണ് മരണം. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി സുഹൃത്തുക്കളോടൊപ്പം മോങ്ടണില്‍ എത്തിയതയായിരുന്നു വര്‍ക്കി.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന. തൊടുപുഴ ഒളമറ്റം നെറ്റടിയില്‍ കുടുംബാംഗമാണ് മാതാവ് ബിന്ദു. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

Ads by Google
Sunday 28 Dec 2025 06.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google