Thursday, March 19, 2026 Last Updated 3 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 28 Dec 2025 05.11 PM

സംസ്ഥാനത്ത് വീണ്ടും മഴ; 5 ദിവസത്തേക്കുള്ള കാലാവസ്ഥ അറിയാം

alerts

സംസ്ഥാനത്ത് വീണ്ടും മഴ ദിനങ്ങളെത്തുന്നു. ഒരിടവേളയ്ക്ക് ശേഷം മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ അറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിൻ്റെ പശ്ചാത്തതലത്തിൽ ഗ്രീൻ അലർട്ട് നൽകിയിട്ടുണ്ട്. 15.6 മില്ലി മീറ്റർ മുതൽ- 64.4 മില്ലീ മീറ്റർ വരെയുള്ള മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഡിസംബർ 29 മുതൽ ജനുവരി 1 വരെ വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ ചുവടെ

ചൊവ്വാ (30.12.2025) : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.

ബുധൻ (31.12,.2025) : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.

വ്യാഴം (01.01.2026) : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയുള്ളത്.

Ads by Google
Sunday 28 Dec 2025 05.11 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google