തിരുവനന്തപുരം: സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ സ്വർണവില (Kerala Gold Rate). വിലയിൽ ഇന്ന് മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 1,04,440 രൂപ. കഴിഞ്ഞ ദിവസം രണ്ട തവണയായി പവന് 1760 രൂപ കൂടിയിരുന്നു. ഗ്രാമിന് 13,055 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,122 രൂപയും, പവന് 1,12,976 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,592 രൂപയും പവന് 84,736 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 274 രൂപയും കിലോഗ്രാമിന് 2,74,000 രൂപയുമാണ് ഇന്നത്തെ നിരക്ക്. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപരം പുരോഗമിക്കുന്നത്.
യുഎസ്-വെനസ്വേല ഭിന്നത രൂക്ഷമായതും റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകൾ പരാജയപ്പെടുമെന്ന ആശങ്കയുമാണ് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്.സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1.10 ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും.