Thursday, March 19, 2026 Last Updated 1 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
രാജു പോള്‍
Sunday 28 Dec 2025 10.49 AM

നടിയെ ആക്രമിച്ച കേസ്‌: വിധിന്യായം ചോര്‍ന്നെന്ന്‌ കാണിച്ച്‌ എഴുതിയ ഊമക്കത്തിന്‌ പിന്നിലെ ദുരൂഹത അന്വേഷിക്കാന്‍ നിര്‍ദേശം

നടിയെ ആക്രമിച്ച കേസിലെ വിധി പുറപ്പെടുവിക്കുന്നതിനു മുമ്പ്‌ വിധിന്യായം ചോര്‍ന്നെന്നുകാണിച്ച്‌ വിചാരണ കോടതി ജഡ്‌ജിയുടേയും ഹൈക്കോടതിയിലെ മൂന്ന്‌ ജഡ്‌ജിമാരുടെയും പേര്‌ പരാമര്‍ശിച്ച്‌ കൊണ്ടുള്ളതായിരുന്നു ഊമക്കത്ത്‌.
uploads/news/2025/12/817867/Court.jpg

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിന്യായം ചോര്‍ന്നെന്ന്‌ കാണിച്ച്‌ ജഡ്‌ജിമാരുടെ പേര്‌ പരാമര്‍ശിച്ച്‌ എഴുതിയ ഊമക്കത്ത്‌ ചീഫ്‌ ജസ്‌റ്റിസിന്‌ കൈമാറിയത്‌ പുറത്ത്‌ വിട്ടതിനു പിന്നിലെ ദുരൂഹത അന്വേഷിക്കാന്‍ സംസ്‌ഥാന പോലീസ്‌ മേധാവി നിര്‍ദേശം നല്‍കി.

നടിയെ ആക്രമിച്ച കേസിലെ വിധി പുറപ്പെടുവിക്കുന്നതിനു മുമ്പ്‌ വിധിന്യായം ചോര്‍ന്നെന്നുകാണിച്ച്‌ വിചാരണ കോടതി ജഡ്‌ജിയുടേയും ഹൈക്കോടതിയിലെ മൂന്ന്‌ ജഡ്‌ജിമാരുടെയും പേര്‌ പരാമര്‍ശിച്ച്‌ കൊണ്ടുള്ളതായിരുന്നു ഊമക്കത്ത്‌.

അപകീര്‍ത്തികരമായ തലകെട്ടുള്ള ഊമക്കത്തില്‍ ഹൈക്കോടതിയിലെ മൂന്ന്‌ സീനിയര്‍ ജഡ്‌ജിമാരുടെയും പേര്‌ പരാമര്‍ശിക്കുന്നുണ്ട്‌. ഹൈക്കോടതി അഡ്വക്കേറ്റസ്‌് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയുടെ അനുമതിയില്ലാതെ ഊമക്കത്ത്‌ ചീഫ്‌ ജസ്‌റ്റിസിന്‌ കൈമാറുകയായിരുന്നു. ഇതിനു പിന്നിലെ ദുരൂഹത അന്വേഷിക്കാന്‍ കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണര്‍ക്കാണ്‌ നിര്‍ദ്ദേശംനല്‍കിയിരിക്കുന്നത്‌.

ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. കുളത്തൂര്‍ ജയ്‌സിങ്‌ ഇത്‌ സംബന്ധിച്ച്‌ മുഖ്യമന്ത്രിക്ക്‌ നല്‍കിയ പരാതിയിലാണ്‌ നടപടി. ഭീകരവാദവും രാജ്യദ്രോഹപരമായിട്ടുള്ള വിവരങ്ങളാണ്‌ ഊമ കത്തുകളുടെ ഉള്ളടക്കമെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ പോലും ഇത്തരം കത്തുകളില്‍ രഹസ്യമായിട്ടാണ്‌ അന്വേഷണം നടത്തുന്നത്‌.

ജഡ്‌ജിമാര്‍ക്കെതിരേയുള്ള ഊമകത്ത്‌ ചീഫ്‌ ജസ്‌റ്റിസിന്‌ കൈമാറിയ വിവരം പുറത്ത്‌ വിട്ടതിനുപിന്നിലെ ദുരൂഹതകളില്‍ പോലീസിന്റെ അന്വേഷണം ആവശ്യമാണ്‌. ഊമ കത്ത്‌ തയാറാക്കി അയച്ചവര്‍ ഉദ്ദേശിച്ച പ്രചാരണം കത്ത്‌ ചീഫ്‌ ജസ്‌റ്റിസിന്‌ കൈമാറിയതിലൂടെ ലഭിച്ചു.
ഇതിനു പിന്നില്‍ ചില ആസൂത്രിത നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ്‌ ആരോപണം. ന്യായാധിപന്‍മാരെ അധിക്ഷേപിച്ച്‌ വിധിന്യായങ്ങള്‍ മലിനമാണെന്ന്‌ വരുത്തുക, ജുഡീഷ്യറിയെ അപമാനിച്ച്‌ വരുതിയില്‍ നിര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ്‌ നടിയെ ആക്രമിച്ച കേസിന്റെ മറവില്‍ അയച്ച ഊമ കത്തി

Ads by Google
രാജു പോള്‍
Sunday 28 Dec 2025 10.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google