Thursday, March 19, 2026 Last Updated 4 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 28 Dec 2025 08.26 AM

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ഡി മണിയുടെ മൊഴിയില്‍ അടിമുടി പൊരത്തക്കേടെന്ന് എസ്‌ഐടി

sabarimala, swarnapali, theft, d-mani, updates

ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ ഡിണ്ടിഗല്‍ സ്വദേശി ഡി. മണിയുടെ മൊഴിയില്‍ അടിമുടി പൊരുത്തക്കേടെന്ന് എസ്‌ഐടി. ഇടപാടുകളുടെ ഭാഗമായി മണി തിരുവനന്തപുരത്ത് എത്തിയെന്ന് വിവരം ലഭിച്ചെങ്കിലും സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. ഉണ്ണികൃഷ്ണന്‍ പോറ്റിക്കും ഡി.മണിക്കും സ്വര്‍ണക്കൊള്ളയുമായി ബന്ധമുണ്ടെന്നാണ് പ്രവാസി വ്യവസായിയുടെ മൊഴി.

മണിയുടെ പണമിടപാടുകളില്‍ അസ്വാഭാവികതയുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നേരിട്ടുള്ള ബന്ധം സ്ഥിരീകരിക്കാന്‍ തെളിവ് ലഭിച്ചിട്ടില്ല. എസ്‌ഐടി ചോദ്യം ചെയ്ത ഡി മണി, സുഹൃത്ത് ബാലമുരുകന്‍ എന്നിവര്‍ അന്വേഷണ സംഘത്തിന് മുന്നില്‍ വീണ്ടും ഹാജരാവും. ബുധനാഴ്ച തിരുവനന്തപുരത്തെ എസ്‌ഐടിയുടെ ക്യാമ്പ് ഓഫീസിലാണ് ഇരുവരും ഹാജരാവുക.

കേസില്‍ നിരപരാധികള്‍ ആണെന്നാണ് ഇരുവരും എസ്‌ഐടിക്ക് നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ മണി നല്‍കിയ മൊഴി എസ്‌ഐടി വിശ്വാസത്തിലെടുത്തിട്ടില്ല. മണിയുടെ കസ്റ്റഡി അടക്കമുള്ള കാര്യങ്ങളിലേക്ക് എസ്‌ഐടി സംഘം കടക്കാനുള്ള സാധ്യത തള്ളാനാകില്ല.

Ads by Google
Sunday 28 Dec 2025 08.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google