Thursday, March 19, 2026 Last Updated 4 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Dec 2025 07.25 PM

‘ഇതാണ് ആ സംഘടനയുടെ ശക്തി’; ആര്‍എസ്എസിനെ പുകഴ്ത്തി ദിഗ് വിജയ് സിംഗിന്റെ എക്‌സ് പോസ്റ്റ്

താന്‍ ആര്‍എസ്എസ് വിരോധി എന്നായിരുന്നു മറുപടി.
pm modi
photo - facebook

തിരുവനന്തപുരം : കോണ്‍ഗ്രസിനെ വെട്ടിലാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ദിഗ് വിജയ് സിങ്. ആര്‍എസ്എസിനെ പുകഴ്ത്തി ദിഗ് വിജയ് സിംഗിന്റെ എക്‌സ് പോസ്റ്റ്. ആര്‍എസ്എസിന്റെ താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചയാളാണ് ഇപ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നായിരുന്നു പ്രതികരണം. വിവാദമായതോടെ വിഷയത്തില്‍ ദിഗ് വിജയ് സിംഗ് മലക്കം മറിഞ്ഞു. താന്‍ ആര്‍എസ്എസ് വിരോധി എന്നായിരുന്നു മറുപടി.

ആര്‍എസ്എസിന്റെ സംഘടനാ ശൈലിയെ പുകഴ്ത്തിയതോടെ പുതിയ വിവാദങ്ങള്‍ക്കാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ് തുടക്കമിട്ടത്. ആര്‍എസ്എസില്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആയത് എന്നായിരുന്നു ദിഗ് വിജയ് സിംഗിന്റെ എക്‌സ് പോസ്റ്റ്. മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ കാല്‍ച്ചുവട്ടില്‍ ഇരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍കാല ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ദിഗ് വിജയ് സിംഗിന്റെ ആര്‍എസ്എസ് പ്രശംസ. ഇതാണ് സംഘടനയുടെ ശക്തിയെന്നും ശക്തി എന്നും ദിഗ് വിജയ് സിംഗ് കുറിച്ചു.

കോണ്‍ഗ്രസിന്റെ ദൗര്‍ബല്യം പരോക്ഷമായി ചൂണ്ടിക്കാട്ടി കൂടിയാണ് പ്രതികരണം. സമൂഹമാധ്യമത്തിലൂടെയുള്ള പ്രതികരണം വിവാദമായതോടെ ഒറ്റവരിയില്‍ ദിഗ് വിജയ് സിംഗ് പ്രതികരിക്കുകയായിരുന്നു.പ്രവര്‍ത്തക സമിതി യോഗത്തിലും താഴെത്തട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം നടക്കുന്നില്ലെന്ന വിമര്‍ശനം ദിഗ് വിജയ് സിംഗ് ഉന്നയിച്ചു. കോണ്‍ഗ്രസിനുള്ളില്‍ പരിഷ്‌കാരങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി ഒരാഴ്ച പിന്നിടുമ്പോഴാണ് ആര്‍എസ്എസിനെ പ്രശംസിച്ചുള്ള തുറന്ന പ്രതികരണം.

Ads by Google
Saturday 27 Dec 2025 07.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google