Thursday, March 19, 2026 Last Updated 0 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Dec 2025 01.45 PM

നറുക്കെടുപ്പില്‍ എല്‍ഡിഎഫിന് ഭരണം ; ബിജെപിയ്ക്ക് നഷ്ടമായത് പത്തു വര്‍ഷം ഭരിച്ച പഞ്ചായത്ത്

uploads/news/2025/12/817797/LDF.jpg

തൃശൂര്‍: നറുക്കെടുപ്പിലൂടെയാണ് വിജയം നിര്‍ണ്ണയിച്ച പഞ്ചായത്തില്‍ ഒരു ദശകത്തിന് ശേഷം ബിജെപിയ്ക്ക് ഭരണം നഷ്ടമായപ്പോള്‍ 60 വര്‍ഷത്തിന് ശേഷം യുഡിഎഫിനെ അട്ടിമറിച്ച് മറ്റൊരു പഞ്ചായത്തില്‍ എല്‍ഡിഎഫും ഐഡിഎഫും സഖ്യം ചേര്‍ന്ന് പിടിച്ചെടുത്തു.

ബിജെപി നേതാവിന്റെ വീട്ടില്‍ മാത്രം 17 വോട്ടുകള്‍ വന്നുവെന്നും പട്ടികയില്‍ നാട്ടുകാരല്ലാത്ത 79 പേര്‍ കടന്നുവെന്നും ഇവരെല്ലാം 69ാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്തുവെന്നും നേരത്തെ സിപിഐഎം ആരോപണം ഉന്നയിച്ച അവിണിശേരി പഞ്ചായത്താണ് ബിജെപിയ്ക്ക് നഷ്ടമായത്. കോണ്‍ഗ്രസിലെ റോസിലി ജോയ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

പെരുങ്ങോട്ടുകുറിശ്ശിയില്‍ 60 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസിന് ഭരണനഷ്ടമുണ്ടായത്. എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യം അധികാരത്തിലേറി. സിപിഐഎം വിമത എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. സിപിഐഎം അംഗം പ്രമോദിന് ഒമ്പത് വോട്ടുകള്‍ ലഭിച്ച് പ്രസിഡന്റായി.

സ്വതന്ത്ര സ്ഥാനാര്‍ത്ഥി യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷിച്ചെങ്കിലും എല്‍ഡിഎഫിന് പിന്തുണ നല്‍കി. പെരിങ്ങോട്ടുകുറിശ്ശിയില്‍ ആകെയുള്ള 18 സീറ്റില്‍ എല്‍ഡിഎഫ്-ഐഡിഎഫ് സഖ്യം എട്ട് എണ്ണത്തിലും കോണ്‍ഗ്രസ് ഏഴ് സീറ്റിലും ബിജെപി രണ്ട് സീറ്റിലും വിജയിച്ചു.

Ads by Google
Saturday 27 Dec 2025 01.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google