Thursday, March 19, 2026 Last Updated 1 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Dec 2025 11.18 AM

സുബ്രഹ്മണ്യനെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധം ; ചേവായൂര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ്

uploads/news/2025/12/817744/congrass.jpg

കോഴിക്കോട്: ശബരിമല സ്വര്‍ണ്ണക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള മുഖ്യമന്ത്രിയുടെ എ ഐ ചിത്രത്തിനെതിരേ കോണ്‍ഗ്രസിന്റെ കോഴിക്കോട്ടെ നേതാവിനെ കസ്റ്റഡിയില്‍ എടുത്തതിന് യൂത്ത് കോണ്‍ഗ്രസിന്റെ വന്‍ പ്രതിഷേധം. ചേവായൂര്‍ പോലീസ് സ്‌റ്റേഷന് മുന്നിലാണ് കോണ്‍ഗ്രസിന്റെ യുവജനസംഘടന പ്രതിഷേധവുമായി എത്തിയത്. സുബ്രഹ്മണ്യനെ കൊണ്ടുവന്നപ്പോഴായിരുന്നു പ്രതിഷേധം.

കേരളാ പോലീസ് എകെജി സെന്ററിന്റെ അജണ്ഡ നടപ്പാക്കുന്നതായും എന്തൊക്കെ സംഭവിച്ചാലും ശബരിമല സ്വര്‍ണ്ണക്കേസില്‍ പോലീസിന് മുന്നില്‍ മുട്ടുമടക്കില്ലെന്നും മുഖ്യമന്ത്രിക്കെതിരേ എഐ ചിത്രത്തിന്റെ പേരില്‍ കേസെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യന്‍ വ്യക്തമാക്കി. നാടകീയമായിട്ടാണ് തന്നെ കസ്റ്റഡിയില്‍ എടുത്തതെന്നും പ്രാഥമിക കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കാനോ പ്രഭാതഭക്ഷണം കഴിക്കാനോ പോലും അനുവദിക്കാതെയാണ് പോലീസ് തന്നെ കുറ്റവാളിയെ പോലെയാണ് പിടിച്ചുകൊണ്ടു വന്നതെന്നും പ്രതികരിച്ചു.

സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്ത് പോലീസ് ചേവായൂര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. മൊഴി രേഖപ്പെടുത്താന്‍ എന്ന് പറഞ്ഞ് വന്നവര്‍ മൊഴിയെടുത്ത് സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിടേണ്ടതിന് പകരം പിടിച്ചുകൊണ്ടുവരികയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ എടുത്തതിന് പിന്നാലെ രക്തസമ്മര്‍ദ്ദം ഉയരുകയും ശാരീരികാസ്വാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആരോഗ്യ സ്ഥിതി സാധാരണ നിലയിലായി. ചേവായൂര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുവരുമ്പോഴായിരുന്നു. ഇതിനിടയിലാണ് യൂത്ത് കോണ്‍ഗ്രസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. രാഷ്ട്രീയ പ്രേരിതമായ കേസെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

മുഖ്യമന്ത്രിക്ക് എന്തു സംഭവിച്ചെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഒരു മാസം മുമ്പ് ഫോട്ടോ പങ്കുവെച്ചിരുന്നെന്നും അന്ന് പ്രശ്‌നമില്ലാത്തവര്‍ സുബ്രഹ്മണ്യന്‍ ഇട്ടപ്പോള്‍ മാത്രം ഇപ്പോള്‍ കേസ് എടുക്കുന്നത് രാഷ്ട്രീയ പകപോക്കലൂം ബോധപൂര്‍വ്വമായ അജണ്ഡയാണെന്നും പറഞ്ഞു. ചങ്ങലയ്ക്ക് ഭ്രാന്തു വന്നാല്‍ എന്തു ചെയ്യുമെന്നാണ് കെ.സി. വേണുഗോപാലും പറഞ്ഞത്. കേരളത്തിലെ മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് കീഴടങ്ങുകയാണോയെന്നും ചോദിച്ചു.

Ads by Google
Saturday 27 Dec 2025 11.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google