Thursday, March 19, 2026 Last Updated 3 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Dec 2025 10.00 AM

ഓട്ടോഡ്രൈവറില്‍ നിന്നും കണ്ണടച്ചു തുറക്കുമ്പോള്‍ ഫൈനാന്‍സ് ഉടമ ; ഡി മണിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി

uploads/news/2025/12/817741/d-mani.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ ഏറ്റവും പുതിയതായി ഉള്‍പ്പെട്ടിരിക്കുന്ന തമിഴ്‌നാട് സ്വദേശി ഡി മണിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് എസ്‌ഐടി. ഓട്ടോ ഡ്രൈവര്‍ ആയ മണി ഒരു ദിവസം കൊണ്ട് പെട്ടെന്ന് പണക്കാരനായതും കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ മണിയ്ക്കുണ്ടായ സാമ്പത്തീക വളര്‍ച്ചയുമാണ് പരിശോധനയിലെ യഥാര്‍ത്ഥ വശം.

ചോദ്യം ചെയ്തത് ഡി. മണിയെ തന്നെയാണെന്ന് പ്രവാസി വ്യവസായി ഉറപ്പിച്ചു പറഞ്ഞ സാഹചര്യത്തിലാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഓട്ടോ ക്കാരനും പിന്നീട് തീയറ്ററില്‍ കാന്റീന്‍ നടത്തി പോപ്‌കോണ്‍ കച്ചവടം ചെയ്യുകയും ചെയ്ത മണി പെട്ടെന്നൊരു നാള്‍ ഫിനാന്‍സ് സ്ഥാപന നടത്തിപ്പുകാ രനായി മാറിയത് നാട്ടുകാര്‍ ഇപ്പോഴും ഓര്‍ക്കുന്നത്. ഇയാള്‍ ഗോള്‍ഡ് ലോണ്‍ ബിസിനസിലേക്ക് എത്തിയത് എങ്ങനെയെന്ന് ആര്‍ക്കും അറിയില്ല.

സാധാരണക്കാരനും ഉയര്‍ന്ന വിദ്യാഭ്യാസം ഇല്ലാത്ത ആളുമായ മണിക്ക് എങ്ങനെ ഇത്രയും വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ കഴിഞ്ഞു എന്ന തായിരുന്നു നാട്ടുകാരുടെ സംശയം. ഡി മണിയടെ ഡിണ്ടിഗലിലെ സ്ഥാപനത്തില്‍ ഇന്നലെ രാവിലെയോടെയാണ് എസ്‌ഐടിയുടെ നിര്‍ണ്ണാ യക റെയ്ഡ് തുടങ്ങിയത്. രണ്ട് മണിക്കൂര്‍ നീണ്ടുനിന്നതായിരുന്നു ചോദ്യം ചെയ്യല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് ഡി മണി നല്‍കിയിരിക്കുന്ന മറു പടി.

താന്‍ ഡി മണിയല്ല എന്നും എം.എസ് മണിയാണെന്നുമായിരുന്നു ഇയാളുടെ വാദം. എന്നാല്‍ ഇയാളുടെ പേരിലുള്ള മൊബൈല്‍ നമ്പര്‍ പ്രതികളില്‍ ഒരാളുടെ ഫോണില്‍ ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, വിദേശ വ്യവസായിയില്‍ നിന്ന് വീണ്ടും എസ്‌ഐടി വിശദമായ മൊഴി രേഖപ്പെടുത്തും. പ്രാദേശികമാധ്യമപ്രവര്‍ത്തകനായും ഇടക്കാലത്ത് മണി അറിയപ്പെട്ടിരുന്നു.

Ads by Google
Saturday 27 Dec 2025 10.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google